കുട്ടികൾ വക 'മലർവാടി കൂൾ ഡ്രിങ്​​സ്​'

06:29 AM
09/05/2018
പറളി: വേനലവധിയിൽ ഒരുകൂട്ടം വിദ്യാർഥികൾ പഴയ റോഡിൽ ആരംഭിച്ച മലർവാടി കൂൾ ഡ്രിങ്സ് കൗതുകമായി. പഠനത്തിന് കഷ്ടപ്പെടുന്ന സഹപാഠികളെ സഹായിക്കാനും അവശതയനുഭവിക്കുന്നവർക്ക് തങ്ങളാലാവും വിധം സഹായമെത്തിക്കാനും ലക്ഷ്യം വെച്ചാണ് കുട്ടിക്കൂട്ടത്തി​െൻറ പുതിയ സംരംഭം. ഉദ്ഘാടനം മലർവാടി ബാലസംഘം യൂനിറ്റ് രക്ഷാധികാരി ഉമർ പുലാപ്പറ്റ നിർവഹിച്ചു. വിദ്യാർഥികൾക്ക് പഠന ക്യാമ്പ് ആലത്തൂർ: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ എന്നിവയുടെ ആഭിമുഖ്യത്തിൽ മേയ് ഒമ്പത്, 10 തീയതികളിൽ ആലത്തൂർ ഇസ്ലാമിയ കോളജിലും കാഞ്ഞിരപ്പുഴ ഡാമിന് പരിസരത്തുമായി വിദ്യാർഥികൾക്കായി സമ്മർ പഠന ക്യാമ്പ് നടത്തുന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് സമയം. വാഴക്കചിറ ഭാഗത്ത് വൈദ്യുതി തടസ്സം പതിവാകുന്നു ആലത്തൂർ: കെ.എസ്.ഇ.ബി പാടൂർ സെക്ഷ​െൻറ പരിധിയിൽ വരുന്ന മലമൽ ബോർവെൽ ട്രാൻസ്ഫോർമറി​െൻറ പരിധിയിൽ വരുന്ന വാഴക്കചിറ, പെരിങ്ങാട്ടുകുന്ന് ഭാഗങ്ങളിൽ പകലും രാത്രിയും വൈദ്യുതി തടസ്സം പതിവാകുന്നു. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വൈദ്യുതി നിരന്തരം പോകുന്നതിനാൽ കുടിവെള്ള വിതരണവും തടസ്സപ്പെടുന്നുവെന്നും പരാതിയുണ്ട്. പാടൂർ സെക്ഷ​െൻറ അതിർത്തിയായതുകൊണ്ട് തകരാറ് നന്നാക്കാൻ ജീവനക്കാരെത്താനും സമയമെടുക്കുന്നുവെന്നും പറയുന്നു. ഈ ഭാഗം ആലത്തൂർ സെക്ഷ​െൻറ പരിധിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Loading...
COMMENTS