അൽ-അമീൻ ബാലിക അഗതിമന്ദിരത്തിലെ മൂന്ന് യുവതികൾക്ക് മംഗല്യം

06:29 AM
09/05/2018
കോട്ടായി: അയ്യംകുളം അൽ-അമീൻ ബാലിക അനാഥ അഗതിമന്ദിരത്തിൽ പഠിച്ചു വളർന്ന മൂന്ന് യുവതികൾക്ക് യതീംഖാനയുടെ നേതൃത്വത്തിൽ മംഗല്യ സാഫല്യമൊരുങ്ങി. കൊഴിഞ്ഞാമ്പാറ നാട്ടുകല്ല് കരക്കാരൻ പടി ബറക്കത്തുന്നീസയെ തൃശൂർ കിളിമംഗലം മുട്ടത്ത് പീടിയക്കൽ റിയാസും വടക്കഞ്ചേരി കുറൻച്ചിറകുള മുള്ളി സബീനയെ പാലക്കാട് കാമ്പ്രത്ത് ചള്ള ഷാജഹാനും തമിഴ്നാട് തിരുപ്പൂർ വൈലയൻകാട് ഹസീന ബാനുവിനെ പാലക്കാട് നെന്മാറ മുഹമ്മദ് റാഫിയും മിന്ന് ചാർത്തി. വിവാഹ സദസ്സ് സെക്രട്ടറി സി.പി. അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ കാർമികത്വം വഹിച്ചു. ഡോ. ബഷീർ ഫൈസി ദേശമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. കെ.യു.എം. താജുദ്ദീൻ മാസ്റ്റർ സമാപന പ്രസംഗവും നടത്തി. വിവാഹിതരായ യുവതികൾക്ക് ആഭരണവും വസ്ത്രവും വിവാഹസദ്യയും യതീംഖാന അധികൃതർ നൽകി. പരുത്തിപ്പുള്ളിയിൽ കുടുംബത്തെ ഉൗരുവിലക്കിയതായി പരാതി പരുത്തിപ്പുള്ളി: വൃദ്ധയായ മാതാവും പ്രായപൂർത്തിയായ രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തെ സമുദായം ഒറ്റപ്പെടുത്തിയതായി പരാതി. പരുത്തിപ്പുള്ളി ആശാരിത്തറ പൂവ്വത്തിൻപറമ്പ് സുന്ദരിയും രണ്ട് പെൺമക്കളുമാണ് പരാതിക്കാർ. ഇവർ ഏഴുപുര സമുദായക്കാരാണ്. ആലത്തൂർ താലൂക്ക് സർവേയർ വന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി മതിൽ കെട്ടാൻ അനുമതി നൽകിയതിനെ തുടർന്നാണ് മതിൽ കെട്ടിയതെന്ന് കുടുംബം പറയുന്നു. മതിൽ പണി ചിലർ പിറ്റേന്ന് തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിത സെൽ, പൊലീസ് തുടങ്ങിയവർക്ക് പരാതി നൽകി. പക്ഷേ പ്രയോജനമുണ്ടായില്ല. ഇതിന് ശേഷമാണ് ഒറ്റപ്പെടുത്തൽ തുടങ്ങിയതെന്ന് പറയുന്നു. ചരിത്രം തേടി അധ്യാപകർ കവളപ്പാറ കൊട്ടാരത്തിൽ കോങ്ങാട്: അവധിക്കാല അധ്യാപക പരിശീലനത്തി​െൻറ ഭാഗമായി പറളി ഉപജില്ലയിലെ സാമൂഹികശാസ്ത്രം അധ്യാപകർ ഷൊർണൂരിലെ കവളപ്പാറ കൊട്ടാരം സന്ദർശിച്ചു. ചരിത്ര രചന നടത്താൻ അധ്യാപകരെ പ്രാപ്തരാക്കുന്നതോടൊപ്പം ചരിത്രരചനയിൽ വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുമാണ് പഠനയാത്ര സംഘടിപ്പിച്ചത്. ആയിരത്തോളം വർഷം പഴക്കമുള്ള കവളപ്പാറ കൊട്ടാരം 1872 മുതൽ 1910 വരെ ബ്രിട്ടീഷ് ഭരണത്തി​െൻറ അധീനതയിലായിരുന്നു. നിലവിൽ ജുഡിഷ്യൽ റിസീവർ ഭരണത്തിലാണ്.
Loading...
COMMENTS