ചെങ്ങന്നൂർ കടക്കാൻ സർക്കാറി‍െൻറ തൊഴിൽ മേളയുമായി ബി.ജെ.പി

05:35 AM
14/03/2018
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം മാർച്ച് 18ന് നടത്തുന്ന തൊഴിൽമേള ആയുധമാക്കി ബി.ജെ.പി. മേളയുടെ പ്രചാരണ പോസ്റ്ററിൽ ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ ചിത്രം ഏറെ പ്രാധാന്യത്തോടെയുണ്ട്. മാർച്ച് 18ന് ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിൽ നടക്കുന്ന തൊഴിൽ മേളയുടെ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയോടൊപ്പമാണ് സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ ചിത്രം. സാധാരണ വലിയ ഒച്ചപ്പാടില്ലാതെ കടന്നുപോകുന്ന തൊഴിൽമേളയുടെ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പി സംസ്ഥാന നേതാക്കൾ നേരിട്ടാണ് നടത്തുന്നത്. ബി.ജെ.പി. സംഘടന ജനറൽ സെക്രട്ടറി എം. ഗണേശന്‍ ഉൾെപ്പടെയുള്ളവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ തൊഴിൽ മേളയുടെ പ്രചാരണം ഏറ്റെടുത്ത് കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനുള്ള തന്ത്രമായാണ് തൊഴിൽമേളയെ നേതാക്കൾ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാത്തതുകൊണ്ട് ശ്രീധരൻപിള്ളയുടെ ഫോട്ടോ ഉപയോഗിച്ച് കേന്ദ്രസർക്കാറി‍​െൻറ പദ്ധതിയുടെ പോസ്റ്റർ ഇറക്കുന്നതും മണ്ഡലത്തിൽ തൊഴിൽേമള നടത്തുന്നതും നിയമപരമായി തങ്ങളെ ബാധിക്കില്ലെന്നും നേതാക്കൾ പറയുന്നു. അതേസമയം, പോസ്റ്ററിൽ നേതാക്കളുടെ ചിത്രങ്ങളോടൊപ്പം കേന്ദ്രസർക്കാറി​െൻറ ഒൗദ്യോഗിക മുദ്രയും മേക്ക് ഇൻ ഇന്ത്യ ലോഗോയുമുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണ​െൻറ ഫോട്ടോയും പോസ്റ്ററി‍​െൻറ അടിഭാഗത്തുണ്ട്. കേന്ദ്ര സർക്കാറി‍​െൻറ നൈപുണ്യ വികസന പദ്ധതികൾ തയാറാക്കുന്നതും തൊഴിൽമേള സംഘടിപ്പിക്കുന്നതും എ.എൻ. രാധാകൃഷ്ണ​െൻറ കൊച്ചി ആസ്ഥാനമായ 'സൈൻ' കമ്പനിയാണ്. ഇതിനാലാണ് അദ്ദേഹത്തി‍​െൻറ ഫോട്ടോ നൽകിയതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും വേണ്ടി നടത്തുന്ന തൊഴിൽമേള ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്നത് ഉപതെരഞ്ഞെടുപ്പി‍​െൻറ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിയാണെന്ന് ബി.ജെ.പി നേതാക്കൾ സമ്മതിക്കുന്നുണ്ട്. എട്ടാം ക്ലാസ് യോഗ്യത മുതൽ ബിരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്ക് വരെ മേളയില്‍ പങ്കെടുക്കാം. ബഹുരാഷ്ട്ര കമ്പനികളുൾപ്പെടെ 50 സ്വകാര്യ കമ്പനികള്‍ മേളയില്‍ സംബന്ധിക്കും. ഒരാൾക്ക് നാല് ഇൻറർവ്യുവിൽ വരെ പങ്കെടുക്കാമെന്നും പോസ്റ്ററിൽ പറയുന്നു.
COMMENTS