സഫീര്‍ വധം: പൊലീസ് പക്ഷപാതം കാണിക്കുന്നു ^യൂത്ത് ലീഗ്

05:33 AM
04/03/2018
സഫീര്‍ വധം: പൊലീസ് പക്ഷപാതം കാണിക്കുന്നു -യൂത്ത് ലീഗ് പാലക്കാട്: മണ്ണാർക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പക്ഷപാതം കാണിക്കുന്നെന്ന് യൂത്ത് ലീഗ് ജില്ല കമ്മിറ്റി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാതെ ഹർത്താലിൽ നടന്ന അക്രമങ്ങളുടെ പേരിൽ ലീഗ് പ്രവർത്തകരെ വേട്ടയാടുകയാണ്. കൊലപാതകത്തിൽ സി.പി.ഐ നേതാക്കൾക്ക് പങ്കുണ്ട്. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ല. ഇതുവരെ സഫീറി​െൻറ പിതാവും നഗരസഭ കൗൺസിലറുമായ സിറാജുദ്ദീ​െൻറ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ പൊലീസ് താല്‍പര്യപ്പെടുന്നില്ല. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് റിയാസ് നാലകത്തിനെതിരെ കള്ളക്കേസെടുത്ത് വേട്ടയാടുകയാണ്. പൊലീസ് സ്‌റ്റേഷന്‍ അക്രമിച്ച് പ്രവര്‍ത്തകരെ ഇറക്കിക്കൊണ്ടുവന്നെന്ന പ്രചാരണം തെറ്റാണ്. യൂത്ത്‌ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് സി.എ. സാജിദ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ബി.എസ്. മുസ്തഫ തങ്ങള്‍, സൈദ് മീരാന്‍ ബാബു, ഹക്കീം ചെര്‍പ്പുളശ്ശേരി എന്നിവർ പങ്കെടുത്തു.
Loading...
COMMENTS