സി.പി.എം പ്രതിഷേധ കൂട്ടായ്മ

05:06 AM
12/07/2018
ആനക്കര: എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് തീവ്രവാദികളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വര്‍ഗീയതക്കെതിരെ മതനിരക്ഷേത ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്ക്യം ഉയര്‍ത്തി സി.പി.എം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃത്താലയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം വി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എന്‍. മോഹനന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.പി. ശ്രീനിവാസന്‍ സ്വാഗതവും എം.ടി. അച്യുതന്‍ നന്ദിയും പറഞ്ഞു.
Loading...
COMMENTS