കെ.എസ്​.ടി.യു അവകാശ ദിനം ആചരിച്ചു

05:03 AM
12/07/2018
മണ്ണാർക്കാട്: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ലയിൽ അവകാശദിനം ആചരിച്ചു. അവകാശ പത്രിക വിദ്യാഭ്യാസ ഉപഡയറക്ടർക്കും ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും സമർപ്പിച്ചു. ദിനാചരണത്തിന് ജില്ല പ്രസിഡൻറ് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, റഷീദ് ചതുരാല, എ. മൊയ്തീൻ, ടി. ഷൗക്കത്തലി, ടി.എം. സാലിഹ്, പി. അൻവർ സാദത്ത്, സലീം നാലകത്ത്, പി.സി.എം. അശറഫ്, കെ.എ. മനാഫ്, പി. സുൽഫിക്കറലി, എം.കെ. സൈദ് ഇബ്രാഹിം, കെ.ജി. മണികണ്ഠൻ, കെ. യൂനുസ് സലീം, പി.എം. മുസ്തഫ, കെ.വി. ഇല്യാസ്, ടി.കെ. അൻസാർ, പി. ഷാനവാസ്, ഇ. യൂസുഫ് എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS