ആംബുലൻസ്​ ഫ്ലാഗ്​ ഓഫ് ചെയ്തു

05:03 AM
12/07/2018
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പാലക്കാട് എം.ബി. രാജേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ അത്യാധുനിക ആംബുലൻസി​െൻറ ഫ്ലാഗ് ഓഫ് നടന്നു. താലൂക്ക് ആശുപത്രിയിൽ രാവിലെ നടന്ന ചടങ്ങിൽ എം.ബി. രാജേഷ് എം.പി ഫ്ലാഗ് ഓഫ് നിർവഹിച്ചു. 15 ലക്ഷം രൂപയാണ് ആംബുലൻസിന് ചെലവായത്. നഗരസഭ ചെയർപേഴ്സൻ എം.കെ. സുബൈദ, വൈസ് ചെയർമാൻ ടി.ആർ. സെബാസ്റ്റ്യൻ, പാലക്കാട് ഡി.എം.ഒ ഡോ. റീത്ത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പമീലി എന്നിവർ പങ്കെടുത്തു.
Loading...
COMMENTS