മഴയിൽ മന്ദംപൊട്ടിയിൽ മലവെള്ളപ്പാച്ചിൽ

05:03 AM
12/07/2018
മണ്ണാർക്കാട്: ശക്തമായ മഴയിൽ മുക്കാലി ചുരത്തിലെ മന്ദംപൊട്ടി വെള്ളച്ചാട്ടത്തിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വെള്ളച്ചാട്ടത്തി​െൻറ ഇരു ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായതോടെ ചുരത്തിലെ യാത്രക്കാർ മന്ദംപൊട്ടിക്ക് സമീപം കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർക്ക് ചുരം കടക്കാനായത്. മലവെള്ളപ്പാച്ചിലുണ്ടായതോടെ ആനമൂളിയിൽ പുഴക്ക് ഇരുവശവും വെള്ളം കയറി.
Loading...
COMMENTS