നെല്ലിയാമ്പതിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

05:03 AM
12/07/2018
നെല്ലിയാമ്പതി: കുണ്ട്റച്ചോലക്കടുത്ത് ബുധനാഴ്ച മരങ്ങൾ വീണത് രണ്ടു തവണ, ഗതാഗത തടസ്സം നീക്കാനെടുത്തത് മണിക്കൂറുകൾ. പുലർച്ച ആറോടെയാണ് കുണ്ടറചോലയിൽ മരം വീണത്. ഒമ്പതരയോടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നീക്കിയതിനു പിന്നാലെ ഉച്ചക്ക്‌ 12ന് കനത്ത മഴയെ തുടർന്ന് അതേഭാഗത്തുതന്നെ മരം വീണ്ടും വീഴുകയായിരുന്നു. ഇത് നീക്കിയത് വൈകീട്ട് മൂന്നോടെ ഫയർഫോഴ്സെത്തിയാണ്. മേഖലയിൽ കാറ്റും മഴയും ഇനിയും ശമിച്ചിട്ടില്ല. ഗതാഗതം ഇനിയും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ നേരത്തേ ഗതാഗത തടസ്സമുണ്ടായപ്പോൾ എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വകുപ്പുതല യോഗം ചേർന്ന് പരിഹാരമുണ്ടാക്കുമെന്ന നാട്ടുകാർക്ക് അധികൃതർ നൽകിയ ഉറപ്പും പാഴായി. രണ്ടു തവണ ഗതാഗത തടസ്സമുണ്ടായിട്ടും യോഗം നടന്നില്ല. ടൂറിസ്റ്റ് വാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് നാലുദിവസത്തേക്ക് പ്രവേശനം വിലക്കി
Loading...
COMMENTS