ദേവിപ്രസാദം പുരസ്‌കാര സമര്‍പ്പണം 25ന്

05:36 AM
06/02/2018
പാലക്കാട്: ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് സ്മാരക ദേവിപ്രസാദം ട്രസ്റ്റി‍​െൻറ 28ാമത് പുരസ്‌കാര സമര്‍പ്പണം ഫെബ്രുവരി 25ന് വൈകീട്ട് 4.30ന് വെള്ളിനേഴി ഒളപ്പമണ്ണയില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈവര്‍ഷം ഡോ. കെ. വിജയന്‍ (സംസ്‌കൃതം), പന്തല്‍ ദാമോധരന്‍ നമ്പൂതിരി (വേദം), എം.കെ. സാനു (സാഹിത്യം), എം.പി.എസ്. നമ്പൂതിരി (കഥകളി) എന്നിവര്‍ക്കാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയര്‍പേഴ്‌സൻ ശ്രീദേവി വാസുദേവന്‍, ഒ.എം. നാരായണന്‍, ഹരി, രവി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS