ഗൗരി സാംസ്‌കാരികോത്സവം ഒമ്പതു മുതല്‍

05:32 AM
06/02/2018
പാലക്കാട്: ഗൗരി ക്രിയേഷന്‍സി‍​െൻറ ആഭിമുഖ്യത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തി‍​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഴാമത് ഗൗരി സാംസ്‌കാരികോത്സവം ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ രാപ്പാടി ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് വൈകീട്ട് 6.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സൻ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ പി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം രമ വൈദ്യനാഥന്‍ ഭരതനാട്യം അവതരിപ്പിക്കും. തുടർ ദിവസങ്ങളില്‍ സംഗീത--നൃത്ത--സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
COMMENTS