രാഷ്​ട്രീയ കിസാന്‍ മഹാസംഘി‍െൻറ 'ഡല്‍ഹി ഘെരാവോ' 23ന്

05:32 AM
06/02/2018
പാലക്കാട്: കേന്ദ്ര സർക്കാറി‍​െൻറ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘി‍​െൻറ 'ഡൽഹി െഘരാവോ' സമരം നടക്കുന്ന ഫെബ്രുവരി 23ന് കേരളത്തിലെ കർഷകർ തിരുവനന്തപുരത്ത് സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡല്‍ഹിയിലെ എല്ലാ ദേശീയപാതകളും ഉപരോധിച്ചാണ് 'ഡല്‍ഹി ഘെരാവോ' സമരം നടത്തുന്നത്. നേരത്തെ വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ച് പല സമരങ്ങൾ നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ചര്‍ച്ചക്ക് പോലും വിളിച്ചില്ല. ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകദ്രോഹ നടപടികളാണ് മോദി ഭരണത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ദേശീയ കണ്‍വീനര്‍ സന്ത് വീര്‍ സിങ്, ദേശീയ കോ-ഓഡിനേറ്റര്‍ കെ.വി. ബിജു, മലനാട് കര്‍ഷക രക്ഷാസമിതി ജോസ്‌കുട്ടി ഒഴുകയില്‍, സജീഷ് കുത്തനൂര്‍, വിളയോടി വേണുഗോപാല്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS