മധ്യമേഖല സാംസ്കാരികോത്സവം ഒമ്പതിന് തുടക്കമാവും

05:24 AM
06/02/2018
പാലക്കാട്: സംസ്ഥാന ലൈബ്രറി കൗൺസിലി‍​െൻറ മധ്യമേഖല സാംസ്കാരികോത്സവം ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളിൽ ഒറ്റപ്പാലത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒറ്റപ്പാലം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ ഒമ്പതിന് രാവിലെ 10ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലയും കാലവും കവിതയുടെ വര്‍ത്തമാനം, സാംസ്‌കാരിക സദസ്സ്, കലാസന്ധ്യ എന്നിവ നടക്കും. വൈകീട്ട് സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടാവും. സമാപനസമ്മേളനം 11ന് രാവിലെ 11.30ന് ഗോപികാസ് ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സിനിമ-നാടക പ്രദര്‍ശനവും സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കണ്‍വീനര്‍ പി.കെ. സുധാകരന്‍, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം. കാസിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS