കൽപാത്തി കവർച്ച: തമിഴ്​നാടി​െൻറ നിസ്സഹകരണത്തിൽ വലഞ്ഞ് പൊലീസ്

05:42 AM
05/04/2018
പാലക്കാട്: ആഴ്ചകൾക്ക് മുമ്പ് കൽപാത്തിയിൽ നടന്ന കവർച്ചക്ക് തുമ്പ് കണ്ടെത്താൻ കഴിയാതെ വലയുന്ന കേരള പൊലീസിന് തമിഴ്നാട് പൊലീസി‍​െൻറ 'ഇരുട്ടടി'. പ്രതികൾ തമിഴ്നാട് സ്വദേശികളാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ പൊലീസിന് തലവേദനയാകുന്നത് തമിഴ്നാട് പൊലീസി‍​െൻറ നിസ്സഹകരണമാണ്. തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമായതുകൊണ്ട് അവിടത്തെ പൊലീസി‍​െൻറ സഹകരണമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അന്വേഷണസംഘത്തിലുള്ളവർ പറയുന്നു. നഷ്ടപ്പെട്ട കാർ മോഷണം നടന്ന് ദിവസങ്ങൾക്കകംതന്നെ തമിഴ്നാട്ടിലെ കരൂരിൽനിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ദിശാസൂചകമാവുമെന്ന് പ്രതീക്ഷിച്ച കാറിൽനിന്ന് കാര്യമായ തെളിവ് കിട്ടിയില്ല. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ ഇവിടെനിന്നുള്ള അന്വേഷണസംഘം എത്തുന്നതിന് മുമ്പ് തമിഴ്നാട് പൊലീസ് പരിശോധിച്ചതോടെ വിരലടയാളങ്ങൾ ഉൾെപ്പടെ തെളിവുകൾ നഷ്ടമായെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്നുതന്നെ പരാതി ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് തമിഴ്നാട് പൊലീസി‍​െൻറ നിസ്സഹകരണം. മോഷണത്തിന് പിന്നിൽ പ്രഫഷനൽ സംഘമാണെന്ന കാര്യം ആദ്യഘട്ടത്തിൽതന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. അന്തർസംസ്ഥാന ബന്ധമുള്ളവരാണ് പിന്നിലെന്ന പൊലീസി‍​െൻറ ആദ്യ ഊഹവും ശരിവെക്കുന്ന തരത്തിലായിരുന്നു കാർ കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങൾ. തുടർന്നങ്ങോട്ടുള്ള അന്വേഷണമാണ് വഴിമുട്ടി കിടക്കുന്നത്. മാർച്ച് 12ന് രാത്രിയാണ് പഴയ കൽപാത്തി കല്‍ച്ചട്ടിത്തെരുവിലെയും വെങ്കിടേശ്വര കോളനിയിലെയും പ്രശാന്തിനഗറിലെയും വീടുകളിൽ മോഷണം നടന്നത്. ഒരു വീട്ടില്‍ നിന്നുമാത്രം പുതിയ കാര്‍, രണ്ടുലക്ഷത്തോളം രൂപ, 40 ഇഞ്ച് ടി.വി, 450 അമേരിക്കന്‍ ഡോളര്‍, 25 പവനോളം സ്വര്‍ണാഭരണങ്ങള്‍, നാലുകിലോയോളം തൂക്കമുള്ള വെള്ളിപ്പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ടൗൺ നോർത്ത് സ്റ്റേഷൻ ഓഫിസർ ആർ. ശിവശങ്കര‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Loading...
COMMENTS