രാഷ്​ട്രീയ ഭിന്നതയുടെ പേരിൽ ആളുകളെ ചുട്ടുകൊല്ലുന്നത് കേരളത്തിൽ മാത്രം ^ശിവരാജ് സിങ് ചൗഹാൻ

05:18 AM
11/10/2017
രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ആളുകളെ ചുട്ടുകൊല്ലുന്നത് കേരളത്തിൽ മാത്രം -ശിവരാജ് സിങ് ചൗഹാൻ കഞ്ചിക്കോട്: രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ആള്‍ക്കാരെ ചുട്ടുകൊല്ലുന്ന സംഭവം കേരളത്തിൽ മാത്രമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സി.പി.എമ്മി​െൻറ അക്രമ സ്വഭാവം വെച്ചു പൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ട് അക്രമത്തിൽ കൊല്ലപ്പെട്ട വിമലയുടെയും രാധാകൃഷ്ണ​െൻറയും വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങും ഒപ്പമുണ്ടായിരുന്നു. മരണത്തിനിടയാക്കിയ അക്രമം നടന്നിട്ട് ഒരു വർഷമായിട്ടും പ്രതികളെ പിടികൂടാത്തത് ഉന്നത സ്വാധീനം മൂലമാണെന്ന് മരിച്ച രാധാകൃഷ്ണ​െൻറ ഭാര്യ സരിത, വിമലയുടെ ഭർത്താവ് കണ്ണൻ എന്നിവർ പറഞ്ഞു. രാധാകൃഷ്ണ​െൻറയും വിമലയുടെയും മരണമൊഴി ഉണ്ടായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അറസ്റ്റിലായവർ ഉടൻ തന്നെ ജാമ്യത്തിൽ ഇറങ്ങി. കേസിലെ പ്രധാന പ്രതികളിലൊരാള്‍ ഇപ്പോഴും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടും പൊലീസ് ഗൗരവത്തിലെടുക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അവർ പരാതിപ്പെട്ടു. കുടുംബത്തെ സഹായിക്കുമെന്ന് ചൗഹാൻ ഉറപ്പുനൽകി. വിമലയുടെയും രാധാകൃഷ്ണ​െൻറയും മക്കളായ അശ്വതി, അക്ഷയ, അശ്വിൻ എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. രാധാകൃഷ്ണൻ, വിമല എന്നിവരുടെ ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയാണ് മന്ത്രിമാർ വീട്ടിലേക്ക് കയറിയത്. ജാഥ നായകൻ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, എം.ടി. രമേശ്, എൻ. ശിവരാജൻ, സി. കൃഷ്ണകുമാർ, ഇ. കൃഷ്ണദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ശിവരാജ് സിങ് ചൗഹാന് കേരള സർക്കാർ നിലവാരമില്ലാത്ത വാഹനമാണ് വിട്ടു നൽകിയതെന്ന് ബി.ജെ.പി ആരോപിച്ചു. തമിഴ്നാട് സർക്കാരി​െൻറ ഔദ്യോഗിക വാഹനത്തിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ചത്.
COMMENTS