ആക്രമണം ഇടതുപക്ഷത്തി​െൻറ സ്വഭാവം ^വി.കെ. സിങ്

05:11 AM
11/10/2017
ആക്രമണം ഇടതുപക്ഷത്തി​െൻറ സ്വഭാവം -വി.കെ. സിങ് ആക്രമണം ഇടതുപക്ഷത്തി​െൻറ സ്വഭാവം -വി.കെ. സിങ് ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ ഇന്ത്യ മോചനദ്രവ്യം നൽകിയിട്ടില്ല പാലക്കാട്: രാഷ്ട്രീയമായി വിയോജിക്കുന്നവരെ ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തി​െൻറ സ്വഭാവമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. ജനരക്ഷ യാത്രയുടെ ഭാഗമായി പാലക്കാട് പൗര പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.കെ. സിങ് ഇക്കാര്യം പറഞ്ഞത്. ആഗോള തലത്തിൽ കമ്യൂണിസ്റ്റുകളുടെ അക്രമം റഷ്യയിലും ചൈനയിലും കണ്ടതാണ്. ഒരു സമൂഹവും ആക്രമത്തെ സ്വീകരിക്കില്ല. കേരളത്തിൽ സി.പി.എമ്മുകാർ സ്വന്തം പാർട്ടിക്കാരല്ലാത്തവരെ ആക്രമിക്കുകയാണ്. കേരളത്തി​െൻറ സൽപേരിന് കളങ്കമാണ് സി.പി.എം. ഇക്കാര്യത്തിൽ കേന്ദ്രം ഉത്കണ്ഠപ്പെടുന്നുണ്ട്. ഇതിനെതിരെ ഒരുമിച്ച് പോരാടേണ്ടതുണ്ട്. ഉചിതമായ സമയത്താണ് കേരളത്തിൽ ജനരക്ഷ യാത്ര നടത്തുന്നത്. വികസനം മാത്രമാണ് മോദിയുടെ ലക്ഷ്യം. ഇന്ത്യക്ക് ഗുണകരമാകുന്ന തരത്തിലാണ് കേന്ദ്ര സർക്കാറി​െൻറ വിദേശനയം. ഐ.എസ് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചതിൽ കേന്ദ്ര സർക്കാർ മോചനദ്രവ്യം നൽകിയിട്ടില്ല. ഇത്തരം പ്രശ്നങ്ങളിൽ ഇന്ത്യ ശക്തമായി ഇടപെടുന്നുണ്ട്. റോഹിങ്ക്യൻ മുസ്ലിംകളെ അഭയാർഥികളായി കണക്കാക്കാനാകില്ല. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാനാകുന്നതേ കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളൂവെന്നും വി.കെ. സിങ് പറഞ്ഞു. വികസനം മുരടിച്ച സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിൽ ആരും നിക്ഷേപത്തിന് തയാറാകുന്നില്ല. യുവാക്കൾ തൊഴിൽതേടി വിദേശത്തേക്ക് പോകുകയാണ്. സംസ്ഥാനത്തെ ഭൗതിക സാഹചര്യം മോശമാകുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ രണ്ടാം ഗഡു വൈകിയാണ് കേരളം വാങ്ങിയത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിലും വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനരക്ഷ യാത്ര കോഓഡിനേറ്റർ വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ബി.ജെ.പി സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ്, നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ എന്നിവർ പങ്കെടുത്തു.
COMMENTS