എച്ച്.ഐ.വി ബാധിതരുടെ എണ്ണം ജില്ല നാലാം സ്ഥാനത്ത്

05:12 AM
30/11/2017
പാലക്കാട്: എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ ജില്ല നാലാം സ്ഥാനത്ത്; കൂടുതൽ രോഗ ബാധിതരുള്ളത് ജില്ലയുടെ കിഴക്കൻ മേഖലകളിൽ. 2002 മുതൽ 2017 ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം 2703 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2315 പേർ ജില്ലയിലെ ആൻറി റെട്രോവൈറൽ സ​െൻററിൽ (എ.ആർ.ടി) രജിസ്റ്റർ ചെയ്തവരാണ്. ഇതിൽ 1215 പുരുഷന്മാരും 974 സ്ത്രീകളും 64 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 1329 പേരാണ് എ.ആർ.ടി സ​െൻററുകളിൽ കൃത്യമായി ചികിത്സക്ക് എത്തുന്നത് എന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് രോഗികൾ കൂടുതലുള്ളത്. തമിഴ്നാട്ടിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നും അവിടെ ജോലിക്കുപോയി എച്ച്.ഐ.വി ബാധിതരായി തിരിച്ചുവരുന്ന നിരവധിപേർ ചികിത്സ തേടിയെത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എച്ച്.ഐ.വിയും ക്ഷയവുമുള്ള 20 രോഗികളുണ്ട്. എച്ച്.ഐ.വി ബാധിതരിൽ ക്ഷയരോഗ സാധ്യത കൂടുതലാണ്. ക്ഷയരോഗ ചികിത്സക്കെത്തുന്നവരില്‍ എച്ച്‌.ഐ.വി പരിശോനയും എച്ച്‌.ഐ.വി സ്ഥിരീകരിക്കുന്നവരില്‍ ക്ഷയരോഗ പരിശോധനയും നടത്താറുണ്ട്. ജില്ല എയ്ഡ്സ് ദിനാചരണം കൊഴിഞ്ഞാമ്പാറയിൽ പാലക്കാട്: ലോക എയ്ഡ്‌സ് ദിനാചരണ ജില്ലതല ഉദ്ഘാടനം ഡിസംബർ ഒന്നിന് രാവിലെ 10ന് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ നിർവഹിക്കുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ. നാസര്‍, ഡോ. ലേഖ സുകുമാരന്‍, ഡോ. അനിത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കെ. ബിനുമോള്‍ അധ്യക്ഷത വഹിക്കും. 'എ‍​െൻറ ആരോഗ്യം എ‍​െൻറ അവകാശം' എന്നതാണ് ഇത്തവണ എയ്ഡ്സ് ദിനാചരണത്തി‍​െൻറ മുദ്രാവാക്യം. ലയണ്‍സ് ക്ലബുമായി സഹകരിച്ചാണ് ജില്ലയിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ദിനാചരണ ഭാഗമായി 30ന് വൈകീട്ട് ആറിന് കോട്ടമൈതാനിയിൽ മെഴുകുതിരി ദീപങ്ങൾ തെളിയിക്കുമെന്നും ജീവനക്കാർ അറിയിച്ചു. ലയണ്‍സ്‌ ക്ലബ് പ്രതിനിധി എം. മുരുകാനന്ദനും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
COMMENTS