ഇൻസ്ട്രു​െമ​േൻറഷൻ ലിമിറ്റഡ് ഏറ്റെടുക്കൽ എതിർക്കുമെന്ന് ബി.എം.എസ്

05:12 AM
30/11/2017
പാലക്കാട്: ഇൻസ്ട്രുെമേൻറഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനോടുള്ള വിയോജിപ്പ് പ്രകടമാക്കി ബി.ജെ.പി അനുകൂല തൊഴിലാളി സംഘടന. ഈ ഘട്ടത്തിലുള്ള ഏറ്റെടുക്കൽ എതിർക്കുമെന്നും കേന്ദ്ര പൊതുമേഖലയിൽതന്നെ സ്ഥാപനത്തെ നിലനിർത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ബി.എം.എസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി നിലനിർത്താൻ വേണ്ടിവന്നാൽ കേന്ദ്ര സർക്കാറിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. തൊഴിലാളികള്‍ക്ക് കിട്ടാനുള്ള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് സ്ഥാപനം ഏറ്റെടുക്കുന്നത് അട്ടിമറിക്കാനാണെന്ന എം.ബി. രാജേഷ് എം.പിയുടെ ആരോപണം രാഷ്ട്രീയപരമാണ്. നേട്ടങ്ങളുണ്ടാവുമ്പോള്‍ അതൊക്കെ ത‍​െൻറ കഴിവാണെന്ന് പറയുന്ന എം.ബി. രാജേഷ് എം.പി, കോട്ടമുണ്ടാവുമ്പോള്‍ അതി‍​െൻറ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറില്‍ കെട്ടിവെക്കുന്നത് കഴിവുകേടാണെന്നും നേതാക്കൾ ആരോപിച്ചു. ഇൻസ്ട്രുെമേൻറഷൻ ലിമിറ്റഡിനെ ഏറ്റെടുക്കാൻ ഒരുക്കമാണെന്ന കാര്യം ഔദ്യോഗികമായി സംസ്ഥാന സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു. ഇൻസ്ട്രുെമേൻറഷൻ എംപ്ലോയീസ് സംഘ് പ്രസിഡൻറ് സി. ബാലചന്ദ്രൻ, വി. രാജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS