കൽപാത്തിയിൽ രഥം വലിക്കാൻ ഇനി ആനകളെ നൽകില്ല

05:11 AM
29/11/2017
പാലക്കാട്: കൽപാത്തി രഥോത്സവത്തിൽ തേര് വലിക്കാനും തള്ളിനീക്കാനും ഇനി നാട്ടാനകളെ നൽകേണ്ടതില്ലെന്ന് കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ. എന്നാൽ, രഥോത്സവത്തി‍​െൻറ ഭാഗമായ ആചാരങ്ങൾക്ക് എഴുന്നള്ളിക്കാൻ ആനകളെ വിട്ടുനൽകും. തൃശൂരിൽ നടന്ന നേതൃയോഗത്തിലാണ് തീരുമാനം. ഇത് സംഘാടകരെ അറിയിക്കാൻ ഫെഡറേഷൻ പാലക്കാട് ജില്ല കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന ജനറൽ സെക്രട്ടറി എ. ശശികുമാർ പറഞ്ഞു. തൃശൂരിലെ ഉത്സവങ്ങളിൽ ആനകളെ പീഡിപ്പിക്കുന്നത് ചർച്ചയായതി‍​െൻറ അടിസ്ഥാനത്തിലാണ് ഫെഡറേഷ‍ൻ യോഗം ചേർന്നത്. അടിയന്തര പരിഹാരത്തിന് ഉടമകൾ തന്നെ മുൻകൈയെടുക്കണമെന്ന് ആവശ്യമുയർന്നു. ഇതി‍​െൻറ അടിസ്ഥാനത്തിലാണ് രഥം വലിയും ചർച്ചയായത്. തേര് വലിക്കാൻ ആനകളെ ഉപയോഗിക്കുന്നതിനെതിരെ മുമ്പേ വിമർശനമുയർന്നിരുന്നു. ആനകളുടെ മുൻകാലുകൾ പകുതി മടക്കി മസ്തിഷ്കംകൊണ്ടാണ് രഥം തള്ളിച്ചിരുന്നത്. അഗ്രഹാരതെരുവിൽ തേര് വലിക്കാനും തേരുകൾ തള്ളിനീക്കാനും ആനകളെ ഉപയോഗിച്ചെന്ന പരാതിയിൽ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടതി‍​െൻറ പിന്നാലെയാണ് ഉടമകളുടെ തീരുമാനം.
COMMENTS