ഇൻസ്ട്രുമെ​േൻറഷൻ: ബി.ജെ.പി നീക്കത്തിനെതിരെ സി.പി.എം^കോൺഗ്രസ് നേതാക്കൾ

05:11 AM
28/11/2017
ഇൻസ്ട്രുമെേൻറഷൻ: ബി.ജെ.പി നീക്കത്തിനെതിരെ സി.പി.എം-കോൺഗ്രസ് നേതാക്കൾ പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമേൻറഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് വൈകിപ്പിക്കാൻ തകൃതിയായ ശ്രമം തുടങ്ങി. ബി.ജെ.പിയുടെ ആശീർവാദത്തോടെ ബി.എം.എസി‍​െൻറ നേതൃത്വത്തിൽ നടക്കുന്ന ശ്രമത്തിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. ബി.എം.എസിനെ മുൻനിർത്തി ഏറ്റെടുക്കൽ നടപടികൾ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വിശദാംശങ്ങൾ പുറത്തുവിട്ട് സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ എം. ചന്ദ്രൻ, കോൺഗ്രസ് നേതാവും മുൻ എം.പിയുമായ വി.എസ്. വിജയരാഘവൻ, എം.ബി. രാജേഷ് എം.പി എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇൻസ്ട്രുമെേൻറഷനിലെ ട്രേഡ് യൂനിയൻ നേതാക്കൾ എന്ന നിലയിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. തൊഴിലാളികൾക്ക് നൽകേണ്ട 40 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയതിന് ശേഷം മാത്രമേ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ പാടുള്ളൂ എന്ന് കാണിച്ച് ബി.എം.എസ് ഭാരവാഹികൾ ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയത് ഫലത്തിൽ അട്ടിമറി നീക്കത്തിനുള്ള തെളിവാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിച്ച് ഇൻസ്ട്രുെമേൻറഷൻ ലിമിറ്റഡിനെ സ്വകാര്യമേഖലക്ക് കൈമാറാൻ കേന്ദ്രസർക്കാറിനെ സഹായിക്കുകയാണ് ബി.എം.എസ് ഇതിലൂടെ ചെയ്തത്. തൊഴിലാളി ക്ഷേമമാണ് ലക്ഷ്യമെങ്കിൽ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെയാണ് സമീപിക്കേണ്ടത്. നിലവില്‍ തൊഴിലാളികളുടെ ആനുകൂല്യം വിതരണം ചെയ്യാതെ സ്ഥാപനം ഏറ്റെടുക്കുന്നത് ഹൈകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഹൈകോടതിയിൽ നിന്ന് ഏറ്റെടുക്കലിന് അനുകൂല വിധി നേടിയാലും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം കേന്ദ്ര സർക്കാറി‍​െൻറ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. ലാഭമുണ്ടാക്കിയ സമയത്തെ ആനുകൂല്യം തൊഴിലാളികൾക്ക് നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. രാജസ്ഥാനിലെ കോട്ടയിലുള്ള നഷ്ടത്തിലായ ഇൻസ്ട്രുെമേൻറഷ‍​െൻറ യൂനിറ്റ് ബാധ്യത തീർത്ത് അടച്ചുപൂട്ടാൻ 742 കോടി രൂപ െചലവാക്കിയ കേന്ദ്രസർക്കാർ പ്രവർത്തനം ആരംഭിച്ച അന്ന് മുതൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പാലക്കാട് യൂനിറ്റിലെ ജീവനക്കാരുടെ കുടിശ്ശിക തീർക്കാൻ 40 കോടി രൂപ അനുവദിക്കാത്തതിന് സംസ്ഥാന സർക്കാറി‍​െൻറ ഏറ്റെടുക്കൽ തടയുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്ന് ആരോപിച്ചു. ഉൽപന്നം നൽകിയ വകയിൽ ഇൻസ്ട്രുെമേൻറഷന് കിട്ടാനുള്ള 35 കോടി എഴുതിത്തള്ളാൻ തയാറാവുമ്പോഴും തൊഴിലാളികളുടെ ആനുകൂല്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്നില്ല. തൊഴിലാളി യൂനിയനുകളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. ഇൻസ്ട്രുമെേൻറഷനിലെ ജീവനക്കാരുടെ വ്യത്യസ്ത യൂനിയനുകളുടെ പ്രസിഡൻറുമാരാണ് എം. ചന്ദ്രനും വി.എസ്. വിജയരാഘവനും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങന്നൂർ മനോജും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
COMMENTS