Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്വാ​റി​ക​ളി​ൽ സ​ബ്...

ക്വാ​റി​ക​ളി​ൽ സ​ബ് ക​ല​ക്ട​റു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന: 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
ഒറ്റപ്പാലം: റവന്യൂ ഡിവിഷന് കീഴിൽ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹിെൻറ നേതൃത്തിലുള്ള റവന്യൂ സംഘം നടത്തിയ റെയ്‌ഡിൽ മണ്ണുമാന്തി യന്ത്രങ്ങളുൾെപ്പടെ 42 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട്ടെ തച്ചനാട്ടുകര, എടത്തനാട്ടുകര, പൊറ്റശ്ശേരി എന്നിവിടങ്ങളിൽനിന്ന് 11 ടിപ്പറുകൾ എട്ട് മണ്ണുമാന്തികൾ, ഒറ്റപ്പാലം താലൂക്കിലെ നെല്ലായ, അങ്ങനടി, ചെർപ്പുളശ്ശേരി പ്രദേശങ്ങളിൽനിന്ന് ആറുടിപ്പർ, അഞ്ച് മണ്ണുമാന്തികൾ, പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ, ഓങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്ന് ഏഴു ടിപ്പറുകൾ, രണ്ടു ഹിറ്റാച്ചി, മൂന്ന് ജെ.സി.ബി എന്നിങ്ങനെയാണ് കസ്റ്റഡിയിലെടുത്തത്. റോയൽറ്റി അടക്കാതെയും നിയമാനുസൃത അനുമതി ഇല്ലാതെയുമാണ് ക്വാറികൾ പ്രവർത്തനം തുടരുന്നതെന്ന് കണ്ടെത്തിയതായി സബ് കലക്ടർ പി.ബി. നൂഹ് വാർത്താകുറിപ്പിൽ അറിയിച്ചു. രൂക്ഷമായ വരൾച്ചയും കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്ന സാഹചര്യത്തിലും ഇവ പ്രവർത്തനം തുടരുന്നതായി ചൂണ്ടിക്കാട്ടി സംഘടനകളും വിവിധ രാഷ്ട്രീയ പ്രതിനിധികളും താലൂക്ക് സമിതി യോഗങ്ങളിൽ പരാതികൾ ഉന്നയിച്ചുവരുന്ന സാഹചര്യത്തിലാണ് സബ് കലക്ടർ നേരിട്ട് പരിശോധനക്കിയിറങ്ങിയത്. മണ്ണാർക്കാട് താലൂക്കിലെ റെയ്‌ഡിൽ സീനിയർ സൂപ്രണ്ട് പി.പി. ജയരാജ്, ഡെപ്യൂട്ടി തഹസിൽദാർമാരായ എം.പി. രാജൻ, ആനന്ദകുമാർ, ഒറ്റപ്പാലം താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ പി. വിജയഭാസ്കർ, എൻ. ശിവരാമൻ, ടി.പി. കിഷോർ, പട്ടാമ്പി താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർ വി. കുമാരൻ എന്നിവർക്കു പുറമെ വില്ലജ് ഓഫിസർമാരും മറ്റ് ജീവനക്കാരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story