Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ല​ക്​​ട​റേ​റ്റ്​...

ക​ല​ക്​​ട​റേ​റ്റ്​ കോ​മ്പൗ​ണ്ടി​ൽ എ​ല്ലാം ഇ​ങ്ങ​നെ​യാ​ണ്...

text_fields
bookmark_border
പാലക്കാട്: കർശന പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയ കലക്ടറേറ്റ് കവാടം കടന്ന് ചെല്ലുേമ്പാൾ എതിരേൽക്കുന്നത് പലപ്പോഴായി പിടിച്ചിട്ട െപാട്ടിപ്പൊളിഞ്ഞ ‘മുടക്കാചരക്ക്’ വാഹനങ്ങൾ. നോക്കുന്നിടത്തെല്ലാം സർവിസ് സംഘടനകളുടെ മത്സരാടിസ്ഥാനത്തിലുള്ള ഫ്ലക്സ് ബോർഡുകൾ. വൃത്തി ഹീനമായതിനാൽ ഉപയോഗിക്കാൻ കഴിയാത്ത ശുചിമുറികൾ ചുറ്റിനും. വരാന്തകളിൽ അവിടവിടെ സ്ഥാപിച്ച വാഷ് ബേസിനുകളിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന അഴുക്കുവെള്ളം. എപ്പോഴും ഷോർട്ട് സർക്യൂട്ട് ഭീഷണി ഉയർത്തുന്ന വൈദ്യുതി കമ്പികൾ. ജനങ്ങളുമായി ബന്ധപ്പെട്ട അസംഖ്യം ജില്ലതല ഒാഫിസുകൾ സ്ഥിതി ചെയ്യുന്ന പാലക്കാട് സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ ഏകദേശ ചിത്രമാണിത്. മാവോവാദി ഭീഷണി രൂക്ഷമായതിന് ശേഷം പുറമെ നിന്നുള്ള വാഹനങ്ങൾക്കൊന്നും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് പ്രവേശനമില്ല. അതേസമയം, പലപ്പോഴായി വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ യഥാസമയം ലേലം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലം അവ കേടുവന്ന് ഏറെ സ്ഥലം അപഹരിച്ചിട്ടുണ്ട്. ഇൗ അവസ്ഥക്ക് പരിഹാരം അധികൃതർ ഇനിയും ഉണ്ടാക്കിയിട്ടില്ല. ഒാഫിസുകളുടെ പരിസരത്ത് മാലിന്യപ്പെട്ടികൾ സ്ഥാപിക്കാത്തത് മൂലം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യങ്ങൾ കോമ്പൗണ്ടിലുണ്ട്. പലയിടത്തും അവ കുന്നുകൂടി കിടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി സിവിൽ സ്റ്റേഷനിലെത്തുന്നവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. പഴയ ഇലക്ട്രിക് വയറിങ് ആയതിനാൽ ഷോർട്ട് സർക്യൂട്ട് സാധ്യത പലയിടത്തുമുണ്ട്. ചില ഒാഫിസുകൾ അടുത്തിടെ നവീകരിച്ചതിെൻറ ബാക്കിപത്രമായി പഴയ സാമഗ്രികൾ ഒാഫിസ് വരാന്തയിൽതന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യാൻ നടപടി ആയിട്ടില്ല. വള്ളിപ്പടർപ്പുകൾ പടർന്ന് കയറിയ അവസ്ഥയിലാണ് കലക്ടറുടെ ഒാഫിസ് കെട്ടിടത്തിെൻറ പുറംഭാഗം. ഇൗ ഭാഗത്തെ ഉണക്കപുല്ലുകൾ അഗ്നിബാധ സാധ്യത വർധിപ്പിക്കുന്നു. സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story