Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോട്ടറി കച്ചവടം...

ലോട്ടറി കച്ചവടം നാമമാത്രമായി

text_fields
bookmark_border
പാലക്കാട്: മൂന്നരക്കോടി രൂപയുടെ ഇടപാട് പ്രതിദിനം നടക്കുന്ന പാലക്കാട് ജില്ല ലോട്ടറി ഓഫിസില്‍ വ്യാഴാഴ്ച നടന്നത് മൂന്നര ലക്ഷത്തിന്‍െറ വില്‍പന മാത്രം. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് നവംബര്‍ 19ലേക്കും വെള്ളിയാഴ്ചയിലേത് 20ലേക്കും മാറ്റി. അതും വില്‍പനയെ ബാധിച്ചു. ഏജന്‍റുമാരില്‍നിന്ന് ലോട്ടറി ഓഫിസില്‍ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിയുന്ന ജില്ലയാണ് പാലക്കാട്. സാധാരണ നടക്കുന്ന വില്‍പനയുടെ 30 ശതമാനം പോലും വ്യാഴാഴ്ച ഉണ്ടായില്ല. ബാങ്കുകള്‍ തുറന്നതിന് ശേഷമുള്ള അവസ്ഥയാണിത്. എ.ടി.എമ്മുകള്‍ വെള്ളിയാഴ്ച പ്രവര്‍ത്തനക്ഷമമാകുമെങ്കിലും നറുക്കെടുപ്പ് നീട്ടിയ സാഹചര്യത്തില്‍ ഇടപാടുകള്‍ കുറയാന്‍ തന്നെയാണ് സാധ്യത. ബുധനാഴ്ച 49,300 രൂപയുടെ ഇടപാട് നടന്ന പാലക്കാട് സബ് ട്രഷറിയില്‍ വ്യാഴാഴ്ച അത് മൂന്ന് ലക്ഷമായി. രാവിലെ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനാല്‍ ചില ഇടപാടുകാര്‍ മടങ്ങിപ്പോയി. ഉച്ചയോടെയാണ് പണം ലഭിച്ചത്. സാധാരണ ദിവസങ്ങളില്‍ 35 ലക്ഷം രൂപയുടെ ഇടപാടാണ് പാലക്കാട് സബ്ട്രഷറിയില്‍ നടക്കാറുള്ളത്. പുതിയ 2000 രൂപയുടെ നോട്ട് മാത്രമാണ് ബാങ്കില്‍നിന്ന് ട്രഷറികളില്‍ ലഭിച്ചത്. 500ന്‍െറ നോട്ട് ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും കിട്ടിയില്ല. ജില്ലയിലെ എല്ലാ ബാങ്കുകളിലും ബുധനാഴ്ച രാവിലെ മുതല്‍തന്നെ നല്ല തിരക്കായിരുന്നു. പലയിടത്തും കറന്‍സികള്‍ മാറ്റിനല്‍കിത്തുടങ്ങിയത് 11ഓടെയാണ്. കറന്‍സി മാറ്റാനുള്ള സാങ്കേതിക പ്രശ്നങ്ങളും ഉപഭോക്താക്കളെ വലച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story