Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘ഓപ്പറേഷന്‍ അനന്ത’...

‘ഓപ്പറേഷന്‍ അനന്ത’ പൂര്‍ത്തീകരിക്കണം –വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
മണ്ണാര്‍ക്കാട്: നഗരവികസനത്തിന്‍െറ പേരില്‍ മണ്ണാര്‍ക്കാട് തുടങ്ങി പാതിവഴിയിലായ ‘ഓപ്പറേഷന്‍ അനന്ത’ എത്രയും വേഗം പൂര്‍ത്തീകരിച്ച് വ്യാപാരികളും പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ ആവശ്യപ്പെട്ടു. മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും ആസൂത്രണക്കുറവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. നഗരത്തിലെ അഴുക്കുചാല്‍, കുടിവെള്ള ക്ഷാമം എന്നിവക്ക് ഉടന്‍ പരിഹാരമുണ്ടാക്കണം. വികസനത്തിന് മുന്‍ഗണനാക്രമം പാലിക്കണമെന്നും സാധാരണക്കാരുടെ വികസനത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ഡോ. എന്‍.എന്‍. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മത്തായി മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി എ. സഈദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story