Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചളവയില്‍ കാട്ടാനകള്‍...

ചളവയില്‍ കാട്ടാനകള്‍ നാശം വിതക്കുന്നു; ജനം ഭീതിയില്‍

text_fields
bookmark_border
അലനല്ലൂര്‍: വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണംമൂലം മലയോര മേഖലയിലെ ജനജീവിതം താറുമാറാവുന്നു. ചളവ താണിക്കുന്ന്, മലയിടിഞ്ഞി ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനകളുടെ ആക്രമണം പതിവായി. രാത്രി എട്ടോടെ കൂട്ടമായത്തെുന്ന കാട്ടാനകള്‍ കാരണം നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ദ്രുതകര്‍മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ ഭാഗത്ത് അരിമ്പ്രതൊടി ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, പ്രദീപ്, സത്യനാഥന്‍, ശ്രീനിവാസന്‍, കൊഴിഞ്ഞുപോക്കില്‍ കറുപ്പന്‍, നാരായണന്‍, ചെറുതല രാമന്‍കുട്ടി, അമ്പാട്ടുപറമ്പില്‍ സെയ്താലി എന്നിവരുടെ നിരവധി വാഴ, കമുക്, തെങ്ങ് എന്നിവ കാട്ടാനകള്‍ നശിപ്പിച്ചു. പറയന്‍മാട് മലയില്‍ തമ്പടിച്ച ആനകള്‍ നേരമിരുട്ടുന്നതോടെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്. ആനകളത്തെുന്ന സ്ഥലത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയായില്ളെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story