Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വാതി ജങ്ഷനില്‍...

സ്വാതി ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് നിര്‍മാണ പ്രവൃത്തി തുടങ്ങി

text_fields
bookmark_border
ആലത്തൂര്‍: ദേശീയപാത ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനായി സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. 10 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കെല്‍ട്രോണ്‍ എന്‍ജിനീയര്‍ ലാല്‍ പി. ജോര്‍ജ് പറഞ്ഞു. സ്വാതി ജങ്ഷന് പുറമെ കുഴല്‍മന്ദം, കണ്ണനൂര്‍, കാഴ്ചപറമ്പ് കഞ്ചിക്കോട് എന്നിവിടങ്ങളിലും പ്രവൃത്തികള്‍ നടത്തുന്നുണ്ട്. കെല്‍ട്രോണിനാണ് നിര്‍മാണ ചുമതല. അപകട ജങ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ഒരുമാസം മുമ്പാണ് അറിയിപ്പുണ്ടായത്. ദേശീയപാതയുടെ ഇരുദിശകളും പെരുങ്കുളം ആലത്തൂര്‍ ടൗണ്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ നാല് റോഡുകളും കൂടാതെ സര്‍വിസ് റോഡുകളുമുള്ളതാണ് സ്വാതി ജങ്ഷന്‍. ഇരട്ടക്കുളം ജങ്ഷനാണ് ആലത്തൂര്‍ ഭാഗത്തെ മറ്റൊരു അപകടമേഖല. അവിടെയും ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story