Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദ്യഘട്ടത്തില്‍ 6.84...

ആദ്യഘട്ടത്തില്‍ 6.84 കോടി ചെലവഴിക്കും

text_fields
bookmark_border
പാലക്കാട്: ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍െറ ആദ്യഘട്ട നിര്‍മാണത്തില്‍ 6.84 കോടി രൂപ ചെലവില്‍ ഗ്രൗണ്ട് ഫ്ളോറും ഒന്നാം നിലയും ഉള്‍പ്പെടും. നിര്‍മാണോദ്ഘാടനം ജനുവരി രണ്ടിന് വൈകീട്ട് മൂന്നിന് കെ.എസ്.ആര്‍.ടി.സി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിഭാഗത്ത് 32 കാറുകള്‍ക്കും 100 ബൈക്കുകള്‍ക്കും നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് കോടിയും കെ.എസ്.ആര്‍.ടി.സിയുടെ ഫണ്ടില്‍ രണ്ട് കോടിയും ബാക്കി വരുന്ന തുക കച്ചവട സ്ഥാപനങ്ങള്‍ ലേലം നല്‍കുന്നതിലൂടെയും സമാഹരിച്ചാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമമുറി, ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടര്‍, ജീവനക്കാര്‍ക്ക് വിശ്രമമുറി, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ടെര്‍മിനലില്‍ തന്നെ ഒരുക്കും. 21, 711 ചതുരശ്രയടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് കൊല്ലത്തികനം നിര്‍മാണം പൂര്‍ത്തിയാക്കും. നൂറണി ഗ്രൗണ്ടില്‍ സിന്തറ്റിക് ഫുട്ബാള്‍ ട്രാക്ക് നിര്‍മാണത്തിന്‍െറ ഉദ്ഘാടനവും അന്ന് നടക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.54 കോടി രൂപ ചെലവിലാണ് ട്രാക്ക് നിര്‍മിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story