Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാര്‍ക്കാട്...

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല

text_fields
bookmark_border
മണ്ണാര്‍ക്കാട്: താലൂക്കിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലാതെ ദിനംപ്രതി ആശുപത്രിയിലത്തെുന്ന നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലാവുന്നത്. ഡോക്ടര്‍മാരുടെ കുറവ് കൂടാതെ മരുന്നെടുത്ത് കൊടുക്കാന്‍ ഫാര്‍മസിസ്റ്റുകളില്ലാത്തതും സ്റ്റോര്‍ കീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തിക ഒഴിഞ്ഞ് കിടക്കുന്നതും ജീവനക്കാരുടെ കുറവ് മൂലം ലാബ് പ്രവര്‍ത്തനം താളം തെറ്റുന്നതും ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. ആകെ 16 ഡോക്ടര്‍മാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളില്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. അഞ്ചോളം സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. എന്‍.ആര്‍.എച്ച്.എം മുഖേനയും താല്‍ക്കാലിക നിയമനത്തിലൂടെയുമാണ് നിലവില്‍ എട്ട് ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നത്. ആയിരത്തിലധികം രോഗികളാണ് പ്രതിദിനം ഇവിടെ ചികിത്സ തേടിയത്തെുന്നത്. രോഗികള്‍ക്ക് മരുന്ന് എടുത്തു കൊടുക്കാന്‍ ഫാര്‍മസിസ്റ്റുകളില്ലാത്തത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഫാര്‍മസിയുടെ സേവനം അപ്രാപ്യമാക്കുകയാണ്. മൂന്ന് ഫാര്‍മസിസ്റ്റ് ആവശ്യമുള്ളിടത്ത് ഒരാളാണുള്ളത്. ഈ ഫാര്‍മസിസ്റ്റ് അവധിയില്‍ പോയത് കാരണം താല്‍ക്കാലിക ജീവനക്കാരിയെ വെച്ചാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം. സ്റ്റോര്‍ കീപ്പറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നത് കാരണം ഫാര്‍മസിയിലേക്കും ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണവും താളം തെറ്റിയിരിക്കുകയാണ്. ലാബ് ടെക്നീഷ്യന്‍മാരുടെ തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. രോഗനിര്‍ണയത്തിന് പലപ്പോഴും പുറമെയുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. മോഷണം വര്‍ധിച്ച താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. കാലങ്ങളായി മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ തുടരുന്ന ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പൊതു ആവശ്യം പരിഹാരമാവാതെ തുടരുകയാണ്. അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
Show Full Article
TAGS:LOCAL NEWS 
Next Story