Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണലൂറ്റല്‍ തകൃതി:...

മണലൂറ്റല്‍ തകൃതി: കൊടുങ്കരപള്ളം വറ്റി വരണ്ടു

text_fields
bookmark_border
ആനക്കട്ടി: മണലൂറ്റല്‍ വ്യാപകമായതോടെ കേരള-തമിഴ്നാട് അതിര്‍ത്തിയിലൂടെ ഒഴുകുന്ന കൊടുങ്കരപള്ളം വറ്റി. അണക്കാട് നിന്ന് ഉല്‍ഭവിച്ച് 24 കിലോമീറ്ററോളം ഒഴുകി മൂലഗംഗല്‍, വെച്ചപ്പതി, വെള്ളകുളം, തുവ, കുലുക്കൂര്‍, ആനക്കട്ടി, ദാസന്നൂര്‍, വട്ടലക്കി, മട്ടത്തുകാട്, തേക്കുമുക്കിയൂര്‍, കൂടപ്പെട്ടി എന്നീ പ്രദേശങ്ങളിലെ കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് താങ്ങായിരുന്ന പുഴയാണ് വറ്റിയത്. ഈ പുഴയെ മാത്രം ആശ്രയിച്ച് നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. തീവ്രത കൂടിയ കഴിഞ്ഞ വേനലില്‍ പോലും വറ്റാതിരുന്ന പുഴയാണ് കഴിഞ്ഞ മാസത്തോടെ പൂര്‍ണമായും വറ്റിവരണ്ട സ്ഥിതിയിലായത്. കിഴക്കന്‍ അട്ടപ്പാടിയില്‍ മഴലഭിക്കാത്തതും പുഴയില്‍ നടക്കുന്ന കനത്ത മണല്‍ വാരലുമാണ് പുഴ നശിക്കാനുള്ള പ്രധാന കാരണം. രണ്ടര പതിറ്റാണ്ട് ഒഴുക്ക് നിലച്ച പുഴയെ പ്രകൃതി സ്നേഹികളും അഹാഡ്സ് പ്രവര്‍ത്തകരും ചേര്‍ന്ന് പുനരുജ്ജീവിപ്പിച്ചതായിരുന്നു. വനംവകുപ്പിന്‍െറ പ്രദേശത്തുകൂടി ഒഴുകുന്ന പുഴയുടെ ഭാഗങ്ങളില്‍ നിന്നു പോലും മണല്‍ വാരല്‍ വ്യാപകമാണ്. ആനക്കട്ടി മുതല്‍ കൂടപ്പെട്ടി വരെയുള്ള വഴികളില്‍ മണല്‍ കൂനകള്‍ കോരിയിട്ടിരിക്കുന്നത് കാണാനാവും. കഴുതപ്പുറത്തും ചെറിയവാഹനങ്ങളിലും രാത്രി കാലങ്ങളില്‍ മണല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലാണ് മണല്‍ ഏജന്‍റുമാരുടെ ശൈലി. പുഴയുടെ ഇരുകരകളിലുമുള്ള കര്‍ഷകര്‍ പുഴവെള്ളത്തെ ആശ്രയിച്ച് ചെയ്ത കൃഷികള്‍ ഉണങ്ങിയിട്ടുണ്ട്. ആനക്കട്ടിയിലാകട്ടെ പുഴയുടെ ഇരുകരകളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story