Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജീവനക്കാരുടെ കുറവ്...

ജീവനക്കാരുടെ കുറവ് ഉടന്‍ പരിഹരിക്കുമെന്ന് ബ്ളോക്ക് പ്രസിഡന്‍റ്

text_fields
bookmark_border
പട്ടാമ്പി: കൊപ്പം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ജീവനക്കാരുടെ കുറവ് ഉടന്‍ പരിഹരിക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍ പറഞ്ഞു. വെള്ളിയാഴ്ച ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയായിരുന്നു പ്രതികരണം. പുതിയ പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ ആശുപത്രിയുടെ പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അതിനായി വെള്ളിയാഴ്ച തന്നെ ആശുപത്രി സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നു. സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്നീഷ്യന്‍ എന്നിവരെ ഉടന്‍ നിയമിക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം വി.എം. മുഹമ്മദലി, ഗ്രാമപഞ്ചായത്തംഗം ടി.പി. നാരായണന്‍, ബി.ഡി.ഒ ഒ. കൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story