Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറളിക്ക് ഓവറോള്‍

പറളിക്ക് ഓവറോള്‍

text_fields
bookmark_border
മുട്ടിക്കുളങ്ങര: ജില്ലാ സ്കൂള്‍ കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 309 പോയന്‍േറാടെ പറളി വിദ്യാഭ്യാസ ഉപജില്ല തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കായിക കിരീടം നിലനിര്‍ത്തി. 304 പോയന്‍റുള്ള മണ്ണാര്‍ക്കാട് ഉപജില്ല അഞ്ച് പോയന്‍റിന്‍െറ വ്യത്യാസത്തിലാണ് രണ്ടാമതത്തെിയത്. ചിറ്റൂര്‍ ഉപജില്ലക്കാണ് (67) മൂന്നാം സ്ഥാനം. സ്കൂള്‍ തലത്തില്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ് 243 പോയന്‍േറാടെ ജേതാക്കളായി. പറളി എച്ച്.എസ്.എസിനാണ് (177) രണ്ടാം സ്ഥാനം. 82 പോയന്‍റുള്ള മുണ്ടൂര്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പറളി, മുണ്ടൂര്‍ സ്കൂളുകളുടെ പിന്‍ബലത്തിലാണ് പറളി ഉപജില്ല ഹാട്രിക് വിജയം നേടിയത്. ഗ്രൂപ്പിനങ്ങളില്‍ സബ് ജൂനിയര്‍ ആണ്‍ വിഭാഗത്തില്‍ ചിറ്റൂര്‍ ഉപജില്ലയും (28) സബ് ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയും (37) ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇനത്തില്‍ പറളി ഉപജില്ലയും (93) സീനിയര്‍ ആണ്‍ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയും (77) സീനിയര്‍ പെണ്‍ വിഭാഗത്തില്‍ പറളി ഉപജില്ലയും (74) ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഗ്രൂപ്പ് ഇനങ്ങളില്‍ സ്കൂള്‍തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: സീനിയര്‍ ആണ്‍ -കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂര്‍ (61), ജൂനിയര്‍ പെണ്‍ -പറളി എച്ച്.എസ്.എസ് (44). മേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷൈജ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ എ. അബൂബക്കര്‍ ട്രോഫി സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. രാമചന്ദ്രന്‍, കെ.എ.പി രണ്ടാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് കൃഷ്ണന്‍കുട്ടി, എ.ഇ.ഒ സി. വിജയന്‍, ജില്ലാ കോ ഓഡിനേറ്റര്‍ ജിജി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഒറ്റപ്പാലം ഡി.ഇ.ഒ എം. കൃഷ്ണകുമാര്‍ സ്വാഗതവും ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി കെ. പോള്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story