ആ​ധു​നി​ക പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളോടെ കാ​ഞ്ഞി​ര​ക്കു​ന്നി​ൽ ഹൈ​ടെ​ക്​ അം​ഗ​ൻ​വാ​ടി തു​റ​ന്നു

09:07 AM
21/07/2020
anganvadi1
പെ​രി​ന്ത​ൽ​മ​ണ്ണ കാ​ഞ്ഞി​ര​ക്കു​ന്ന് കോ​ള​നി​യി​ലെ ഹൈ​ടെ​ക് അം​ഗ​ൻ​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ 12 ഹൈ​ടെ​ക് അം​ഗ​ൻ​വാ​ടി​ക​ളി​ൽ ഒ​മ്പ​താ​മ​േ​ത്ത​ത് 13 ല​ക്ഷം ചെ​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ 28ാം വാ​ർ​ഡി​ൽ കാ​ഞ്ഞി​ര​ക്കു​ന്ന് കോ​ള​നി​യി​ൽ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് എ​ട്ടെ​ണ്ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ച്​ സ​െൻറ് സ്ഥ​ല​ത്ത് 600 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് വ​ർ​ണ​ചി​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച ചു​മ​രു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, ടി.​വി, ലാ​പ്​​ടോ​പ്, സൗ​ണ്ട് സി​സ്​​റ്റം, ആ​ധു​നി​ക പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി​യ​ത്. 

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​ടി. ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ. ​ര​തി, പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, ഐ.​സി.​ഡി.​എ​സ്  സൂ​പ്പ​ർ​വൈ​സ​ർ പി. ​ആ​യി​ഷ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​സു​ന്ദ​ര​ൻ, അ​മ്പി​ളി മ​നോ​ജ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, മു​ൻ കൗ​ൺ​സി​ല​ർ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ, മു​ണ്ടു​മ്മ​ൽ ഇ​ബ്രാ​ഹിം, പി.​കെ. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജം​ന ബി​ന്ദ് സ്വാ​ഗ​ത​വും റ​സി​യ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS