ച​ങ്ങ​രം​കു​ളം അ​ങ്ങാ​ടി​യി​ൽ അപകട ഭീഷണിയായ കെട്ടിടം പൊളിച്ചു നീക്കുന്നു

10:13 AM
21/07/2020
changaramkulam-building
ച​ങ്ങ​രം​കു​ളം അ​ങ്ങാ​ടി​യി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്നു

ച​ങ്ങ​രം​കു​ളം (മലപ്പുറം): ഏ​റെ​ക്കാ​ല​മാ​യി ച​ങ്ങ​രം​കു​ളം അ​ങ്ങാ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ള്‍ക്കും യാ​ത്രി​ക​ര്‍ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യ പാ​തി ത​ക​ര്‍ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ഈ ​കെ​ട്ടി​ടം കാ​റ്റി​ലും മ​ഴ​യി​ലും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഭീ​ഷ​ണി​യാ​യി​രു​ന്നു. 

കെ​ട്ടി​ട​ത്തി​​െൻറ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​തോ​ടെ​യാ​ണ് സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ന​ട​പ​ടി​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യ​ത്. 

Loading...
COMMENTS