മോഷണ ഭീതി:  െതാണ്ടി വാഹനങ്ങൾ തട്ടിൻപുറത്ത്​ 

  • രണ്ടാം നിലയിലെ എക്​സൈസ് ഓഫിസിലേക്കാണ്​ വലിച്ചുകയറ്റിയത്​ 

11:03 AM
14/02/2020
കോ​ട്ട​പ്പ​ടി​യി​ലെ എ​ക്​​സൈ​സ്​ റേ​ഞ്ച്​ ഒാ​ഫി​സി​ൽ ക​യ​റ്റി​യി​ട്ട​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ

മ​ല​പ്പു​റം: തൊ​ണ്ടി​മു​ത​ൽ മോ​ഷ​ണം പോ​കു​​മെ​ന്ന പേ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം നി​ല​യി​ലേ​ക്ക്​ വ​ലി​ച്ചു​ക​യ​റ്റി എ​ക്​​സൈ​സ് ഉദ്യോഗസ്​ഥർ. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലെ എ​ക്​​സൈ​സ്​ റേ​​ഞ്ച്​ ഒാ​ഫി​സി​ലാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മു​ക​ളി​ലേ​ക്ക്​ ക​യ​റ്റി​യ​ത്. താ​ഴെ സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ മു​ക​ളി​ലേ​ക്ക്​ ക​യ​റ്റേ​ണ്ടി​വ​ന്ന​ത്. 30ഓ​ളം ബൈ​ക്കു​ക​ളും സ്​​കൂ​ട്ട​റു​ക​ളു​മാ​ണ്​ ഓ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​​െൻറ ര​ണ്ടാം​നി​ല​യി​ലെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. കോ​ട്ട​പ്പ​ടി തി​രൂ​ര്‍ റോ​ഡി​ല്‍ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ്​ ഓ​ഫി​സ്. 

ഇ​വി​ടെ​നി​ന്ന്​ വ​ള​രെ ശ്ര​മ​ക​ര​മാ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ മു​ക​ളി​ലേ​ക്ക്​ എ​ക​്​​സൈ​സ്​ ഓ​ഫി​സ​ർ​മാ​ർ ക​യ​റ്റി​യ​ത്. കോ​ണി​പ്പ​ടി​യി​ലൂ​ടെ ക​യ​ർ ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചാ​ണ്​ മു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. താ​ഴെ ഭാ​ഗ​ത്ത് തൊ​ണ്ടി വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത​തും മോ​ഷ​ണം പോ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലു​മാ​യ​തോ​ടെ​യാ​ണ് മു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.2005 മു​ത​ൽ 2019 വ​രെ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും. കേ​സി​​െൻറ ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ഓ​ഫി​സി​ന്​ മു​ൻ​വ​ശം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ച്ച്​ വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ അ​വ​സാ​നി​ക്കു​ക​യും ഉ​ട​മ​ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​കാ​നും അ​നു​മ​തി​യാ​യി​രു​ന്നു. തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ വ​രാ​ന്ത​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Loading...
COMMENTS