ആഭരണങ്ങളുടെ നിറം കൂട്ടാമെന്ന്​ പറഞ്ഞ്​ തട്ടിപ്പ്; ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

12:25 PM
12/02/2020
ആ​ഭ​ര​ണ​ത്ത​ട്ടി​പ്പി​ൽ പി​ടി​യി​ലാ​യ​വ​ർ

വ​ണ്ടൂ​ര്‍: വീ​ടു​ക​ളി​ൽ​ച്ചെ​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ നി​റം വ​ര്‍ധി​പ്പി​ക്കാ​മെ​ന്ന്​ ക​ബ​ളി​പ്പി​ച്ച്​ ത​ട്ടി​പ്പു ന​ട​ത്തു​ന്ന ര​ണ്ട്​ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ള്‍ പൊ​ലീ​സ്​ പി​ടി​യി​ൽ. ര​വി​കു​മാ​ര്‍(24), ​ശ്യാം​ലാ​ല്‍ (25) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന്​ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ്, മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ള്‍ പോ​രൂ​ര്‍ പൂ​ത്ര​ക്കോ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ​ട​ക്കം കാ​ണി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. വീ​ട്ട​മ്മ​യു​ടെ മു​ന്നു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല വാ​ങ്ങി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ലാ​യ​നി​യി​ല്‍ മു​ക്കി ച​ളി​ക​ള​ഞ്ഞ് മ​ഞ്ഞ​പ്പൊ​ടി​യി​ല്‍ മു​ക്കി തി​രി​ച്ചു​ന​ല്‍കു​ക​യാ​യി​രു​ന്നു.

തൂ​ക്ക​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ വീ​ട്ട​മ്മ മാ​ല ജ്വ​ല്ല​റി​യി​ല്‍ പോ​യി തൂ​ക്കി​യ​പ്പോ​ള്‍ ഒ​രു പ​വ​നോ​ളം കു​റ​വ് കാ​ണ​പ്പെ​ട്ടു. വീ​ട്ടു​കാ​ര്‍ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തി​യി​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് തു​ണ​യാ​യി. നാ​ലു ദി​വ​സം മു​മ്പാ​ണ് ഇ​വ​ര്‍ കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്ന് മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ​ത്. ത​ട്ടി​പ്പി​നാ​യി പൂ​ള​ക്ക​ലി​ലെ​ത്തി​യ സം​ഘ​ത്തെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പേ​രി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ കേ​സു​ക​ളു​ണ്ടെ​ന്ന് എ​സ്.​ഐ ബി. ​പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Loading...
COMMENTS