തവനൂരിൽ കേളപ്പജി സ്ക്വയർ സ്​ഥാപിക്കും –മന്ത്രി ജലീൽ

  • തി​രു​നാ​വാ​യ സ​ർ​വോ​ദ​യ മേ​ള​ക്ക്​ തു​ട​ക്കം

11:52 AM
10/02/2020
തി​രു​നാ​വാ​യ സ​ർ​വോ​ദ​യ മേ​ള മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ത​വ​നൂ​ർ: കേ​ള​പ്പ​ജി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ ത​വ​നൂ​ർ കാ​ർ​ഷി​ക കോ​ള​ജി​ൽ കേ​ള​പ്പ​ജി സ്ക്വ​യ​ർ നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. 72ാമ​ത് തി​രു​നാ​വാ​യ സ​ർ​വോ​ദ​യ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ എം.​പി സി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വോ​ദ​യ മേ​ള ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് മാ​ത്യു, കെ.​വി. വേ​ലാ​യു​ധ​ൻ, ടി.​വി. ശി​വ​ദാ​സ്, കെ.​യു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ർ​ഷി​ക-​ഗ്രാ​മ​വ്യ​വ​സാ​യ-​ഖാ​ദി പ്ര​ദ​ർ​ശ​ന മേ​ള ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. നാ​രാ​യ​ണ​ൻ മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

ടി.​വി. അ​ബ്​​ദു​ൽ സ​ലാം, കെ. ​ര​വീ​ന്ദ്ര​ൻ, പി. ​കോ​യ​ക്കു​ട്ടി, കോ​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​ഘു​ന​ന്ദ​ൻ, ഫി​റോ​സ് ഖാ​ൻ അ​ണ്ണ​ക്ക​മ്പാ​ട്, കെ. ​മു​ര​ളീ​ധ​ര​ൻ, എം.​എം. സു​ബൈ​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ടും​ബ​ശ്രീ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഖാ​ദി, കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ, തു​ണി​സ​ഞ്ചി​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന മേ​ള​യി​ലു​ള്ള​ത്. വൈ​കീ​ട്ട് നാ​ലി​ന്​ അ​യ​ങ്കേ​ത്ത് നി​ന്ന് സ​ർ​വ​ധ​ർ​മ​സ​മ​ഭാ​വ സ​ന്ദേ​ശ​യാ​ത്ര ആ​രം​ഭി​ച്ച് മേ​ള ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. രാ​ത്രി എ​ട്ടു​മു​ത​ൽ വ​ന്ദ​ന ക്ല​ബി​​െൻറ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി യു​വ​ജ​ന സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ൾ, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ശാ​ന്തി​യാ​ത്ര, വ​നി​ത സ​മ്മേ​ള​നം, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, സ​ർ​വോ​ദ​യ സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 12ന് ​വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കും.

Loading...
COMMENTS