പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ  വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന 

  • ന​ഞ്ച​ഭൂ​മി മ​ണ്ണി​ട്ട് നി​ക​ത്താ​ൻ അ​നു​മ​തി

  • പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി

11:05 AM
29/01/2020
ന​ഞ്ച​ഭൂ​മി മ​ണ്ണി​ട്ട് നി​ക​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ

പൊ​ന്നാ​നി: പൊ​ന്നാ​നി ശ​ക്തി തി​യ​റ്റ​റി​ന്​ പി​റ​കു​വ​ശ​ത്തെ ഒ​രു ഏ​ക്ക​റോ​ളം ന​ഞ്ച​ഭൂ​മി നി​ക​ത്താ​ൻ 2017ൽ  ​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റ​ത്തു​നി​ന്ന്​ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി എ. ​രാ​മ​ച​ന്ദ്ര​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച് മ​ണ്ണി​ട്ട് നി​ക​ത്താ​ൻ സെ​ക്ര​ട്ട​റി ഉ​ട​മ​ക്ക്​ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത് അ​പാ​ക​ത​യാ​ണെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്​​റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റും. ഈ​ഴു​ത്തി​രു​ത്തി വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് 66ൽ ​റീ​സ​ർ​വേ 203/1എ​യി​ൽ ര​ജി​സ്​​റ്റ​ർ പ്ര​കാ​രം ഡാ​റ്റാ ബാ​ങ്കി​ൽ ന​ഞ്ച ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ലം മ​ണ്ണി​ട്ട് നി​ക​ത്താ​നാ​ണ് സെ​ക്ര​ട്ട​റി അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം നേ​ര​ത്തേ​ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ജി​ല​ൻ​സ് എ​സ്.​ഐ ശ്രീ​നി​വാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ റ​ഫീ​ഖ്, ജ​സീ​ർ, ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Loading...
COMMENTS