Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമരാഹ്വാനം മുഴക്കി...

സമരാഹ്വാനം മുഴക്കി പുതുവർഷത്തിലേക്ക്​ നാടും നഗരവും

text_fields
bookmark_border
സമരാഹ്വാനം മുഴക്കി പുതുവർഷത്തിലേക്ക്​ നാടും നഗരവും
cancel
camera_alt???????? ?????? ???????????????????? ??????? ??????? ????? ???????????????? ??????????????

പു​ലാ​മ​ന്തോ​ൾ: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ത്തി​ന് വെ​ടി​യു​ണ്ട​ക​ളേ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നാ​ൽ ആ​ദ്യ വെ​ടി​യു​ണ്ട ഏ​റ്റു​വാ​ങ്ങാ​ൻ ഞാ​ൻ മു​ന്നി​ലു​ണ്ടാ​വു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ. കു​രു​വ​മ്പ​ലം വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ സം​ര​ക്ഷ​ണ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ മ​ത വി​ഭാ​ഗ​ങ്ങ​ളെ പൗ​ര​ത്വ​ത്തി​​െൻറ പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​മെ​ന്ന​ത് അ​മി​ത് ഷാ​യും ന​രേ​ന്ദ്ര മോ​ദി​യും കാ​ണു​ന്ന ദി​വാ​സ്വ​പ്ന​മാ​ണ​ന്നും രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഈ ​ശ്ര​മ​ങ്ങ​ളെ ച​വ​റ്റു​കൊ​ട്ട​യി​ൽ എ​റി​യു​മെ​ന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു.

സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ൻ​റ്​ സ​ലീം കു​രു​വ​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഇ​ഫ്തി​കാ​റു​ദ്ദീ​ൻ, വാ​ഴ​യി​ൽ മു​ത്തു, കെ.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ.​ടി. അ​ശ്റ​ഫ്, മ​ഠ​ത്തി​ൽ ബ​ഷീ​ർ, പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, പൂ​താ​നി കോ​യാ​മു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story