Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന​ബി​ദി​നത്തിൽ...

ന​ബി​ദി​നത്തിൽ ക്ഷേ​ത്ര​മു​റ്റ​ത്ത് മ​ത​സൗ​ഹാ​ർ​ദ വിളംബരം

text_fields
bookmark_border
ന​ബി​ദി​നത്തിൽ ക്ഷേ​ത്ര​മു​റ്റ​ത്ത്  മ​ത​സൗ​ഹാ​ർ​ദ വിളംബരം
cancel
camera_alt??????????? ?????????????? ???????? ??????????? ????????? ?????????? ????? ???????????? ???????????????? ???? ??????? ???????????????????????

പൊ​ന്നാ​നി: മ​ത​സൗ​ഹാ​ർ​ദ വി​ളം​ബ​ര​മാ​യി ന​ബി​ദി​ന റാ​ലി​ക്ക് അ​മ്പ​ല​മു​റ്റ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. പു ​ഴ​മ്പ്രം അ​ണ്ടി​ത്തോ​ട് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലും ക​ണ്ടേ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര മു​റ്റ​ത്തു​മാ​ണ് ന​ബി​ദി ​ന റാ​ലി​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. മ​ത​ത്തി​​െൻറ പേ​രി​ൽ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്ത ി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​​െൻറ മാ​തൃ​ക തീ​ർ​ത്താ​ണ്​​ ന​ബി​ദി​ന റാ​ലി​ക്ക് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. പൊ​ന്നാ​നി പു​ഴ​മ്പ്രം മ​ഹ​ല്ല് മ​ദ്​​റ​സ​യു​ടെ കീ​ഴി​ൽ ന​ട​ന്ന ന​ബി​ദി​ന റാ​ലി​യെ മ​ധു​രം ന​ൽ​കി​യും ശീ​ത​ള പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​മാ​ണ് ക്ഷേ​ത്ര ക​മ്മി​റ്റി വ​ര​വേ​റ്റ​ത്.

ഉ​ത്സ​വ് പു​ഴ​മ്പ്ര​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​ന റാ​ലി​യെ സ്വീ​ക​രി​ച്ച ശേ​ഷം ക്ഷേ​ത്ര മു​റ്റ​ത്ത് മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ് മു​ട്ടും ന​ട​ന്നു. അ​ണ്ടി​ത്തോ​ട് അ​മ്പ​ല​ക്ക​മ്മി​റ്റി​യും പു​ഴ​മ്പ്രം അ​യ്യ​പ്പ​സേ​വ സം​ഘ​വും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും അ​മ്പ​ല​ക്ക​മ്മി​റ്റി ന​ബി​ദി​ന റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. തെ​യ്യ​ങ്ങാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ ന​ട​ത്തി​യ ന​ബി​ദി​ന റാ​ലി​ക്ക് ക​ണ്ടേ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കി. ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ടി.​വി. മോ​ഹ​ന​ൻ, ഗു​രു​സ്വാ​മി​മാ​രാ​യ സി. ​ഷ​ൺ​മു​ഖ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. കൂ​ടാ​തെ തെ​യ്യ​ങ്ങാ​ട് ബി.​ജെ.​പി 21ാം വാ​ർ​ഡ് ക​മ്മി​റ്റി​യും റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ടി. ​ബാ​ബു​രാ​ജ്, ബൂ​ത്ത് പ്ര​സി​ഡ​ൻ​റ് ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റാ​ലി​ക്ക് ഉ​പ്പ​ട ക്ഷേ​ത്ര​ത്തി​ല്‍ സ്വീ​ക​ര​ണം
എ​ട​ക്ക​ര: ഉ​പ്പ​ട ഇ​ഹ്​​യാ​ഉ​സ്സു​ന്ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​ന റാ​ലി​ക്ക് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍കി. ഉ​പ്പ​ട ശ്രീ ​ധ​ര്‍മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ന് ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ൻ​റ് സി. ​സു​ഭാ​ഷ്, വാ​സു​പി​ള്ള, സു​ന്ദ​ര​ന്‍ പെ​രി​ചാ​ത്ര, അ​രു​ണ്‍കു​മാ​ർ, ഇ​യ്യ​ക്കാ​ട​ന്‍ ബാ​ബു, സു​രേ​ഷ്, വി​ജ​യ​ൻ, പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story