യുവാവിനെ ആക്രമിച്ച് സ്വർണക്കവർച്ച; ഏഴംഗ ക്വട്ടേഷൻ സംഘം അറസ്​റ്റിൽ

  • തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം കവരുകയായിരുന്നു

മുഹമ്മദ് ബഷീർ, ഫാസിർ, ഇർഷാദ്, മുസ്തഫ, നൗഷാദ്, റംഷിഹാദ്, ഷൗക്കത്തലി

കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘം കൊ​ണ്ടോ​ട്ടി പൊ​ലീ​സി‍​െൻറ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് എ.​വി ഹൗ​സ് മു​സ്ത​ഫ (36), ന​ല്ല​ളം കൊ​ള​ത്ത​റ എ​ര​ഞ്ഞി​ക്ക​ൽ റം​ഷി​ഹാ​ദ് (36), ക​ല്ലാ​യി കെ.​പി. ഹൗ​സ് ഷൗ​ക്ക​ത്ത​ലി (35), ക​ല്ലാ​യി പ​യ്യാ​ന​ക്ക​ൽ എ.​ടി ഹൗ​സ് ഫാ​സി​ർ (33), മ​ല​യ​മ്മ ത​ട​ത്തു​മ്മ​ൽ ഇ​ർ​ഷാ​ദ് (31), തി​രു​വ​മ്പാ​ടി കോ​ട്ട​യി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (41), ക​ല്ലാ​യി ച​ക്കും​ക​ട​വി​ൽ പ​ള്ളി​പ്പ​റ​മ്പി​ൽ നൗ​ഷാ​ദ് (47) എ​ന്നി​വ​രാ​ണ് കൊ​ണ്ടോ​ട്ടി സി.​ഐ എ​ൻ.​ബി. ഷൈ​ജു​വി‍​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി‍​െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ദു​ബൈ​യി​ൽ നി​ന്ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ട​ര കി​ലോ സ്വ​ർ​ണ​വു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ച്ച തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യെ കാ​റി​ടി​ച്ച് ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​രു​ക​യാ​യി​രു​ന്നു. പ​ഴു​ത​ട​ച്ച നീ​ക്ക​ത്തി​ലൂ​ടെയാണ്​ ഏ​ഴം​ഗ സം​ഘം വ​ല​യി​ലാ​യ​ത്. ക​രി​യ​റെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ കാ​റി​ലെ ഡ്രൈ​വ​റാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പി​ടി​യി​ലാ​യ കോ​ട്ട​യി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ. ഇ​യാ​ളാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് വി​വ​രം ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.  കൊ​ണ്ടോ​ട്ടി സി.​ഐ എ​ൻ.​ബി. ഷൈ​ജു, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്കു പു​റ​മെ കൊ​ണ്ടോ​ട്ടി സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ശ്രീ​രാ​മ​ൻ, സീ​നി​യ​ർ സി.​പി.​ഒ രാ​ജേ​ഷ്, മോ​ഹ​ന​ൻ, ജ​ലാ​ൽ, ഷി​ബി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Loading...
COMMENTS