Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാ​സ്പോ​ർ​ട്ട് സേ​വ...

പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്രം: തി​രൂ​ര​ങ്ങാ​ടി പോ​സ്​​റ്റ്​ ഓ​ഫി​സ് പ​രി​ഗ​ണ​ന​യി​ൽ

text_fields
bookmark_border
പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്രം:  തി​രൂ​ര​ങ്ങാ​ടി പോ​സ്​​റ്റ്​ ഓ​ഫി​സ് പ​രി​ഗ​ണ​ന​യി​ൽ
cancel
camera_alt???????????? ??????????????? ???????????? ???????

തി​രൂ​ര​ങ്ങാ​ടി: പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്ര​മാ​യി തി​രൂ​ര​ങ്ങാ​ടി പോ​സ്​​റ്റ്​ ഓ​ഫി​സ് പ​രി​ഗ​ണ​ന​യി​ൽ. എ​ല്ലാ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് പൊ​ന്നാ​നി​യി​ലേ​ത്​ തി​രൂ​ര​ങ്ങാ​ടി സ​ബ് പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ സ്​​ഥാ​പി​ക്കു​ക. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി തി​രൂ​ര​ങ്ങാ​ടി പോ​സ്​​റ്റ്​ ഓ​ഫി​സ്​ ത​പാ​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ചെ​മ്മാ​ട് ടൗ​ണി​ൽ താ​ലൂ​ക്ക് ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് പോ​സ്​​റ്റ്​ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​പാ​ൽ വ​കു​പ്പി​​െൻറ സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വു​മാ​ണി​ത്.

ഇ​പ്പോ​ൾ പോ​സ്​​റ്റ്​ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗം കു​റ​ച്ചു​കൂ​ടി മു​ന്നി​ലേ​ക്ക് നീ​ട്ടി പി​റ​കു​വ​ശ​ത്താ​കും സേ​വ കേ​ന്ദ്ര​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക. ഓ​ഫി​സു​ക​ൾ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത വി​ധം വേ​ർ​തി​രി​ക്കും. സം​സ്ഥാ​ന​ത്ത് കാ​സ​ർ​കോ​ട്ടും പ​ത്ത​നം​തി​ട്ട​യി​ലും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ത​പാ​ൽ വ​കു​പ്പി​​െൻറ പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്രം ഉ​ള്ള​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ല്ലാം ത​പാ​ൽ വ​കു​പ്പി​​െൻറ സേ​വ കേ​ന്ദ്ര​ത്തി​ൽ​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story