മാ​ലി​ന്യ​ംനിറഞ്ഞ്​ കു​റ്റി​പ്പു​റം –​പു​തു​പൊ​ന്നാ​നി ദേ​ശീ​യ​പാ​ത 

10:19 AM
22/05/2019
കു​റ്റി​പ്പു​റം-​പു​തു​പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യോ​ര​​െത്ത മാ​ലി​ന്യം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം-​പു​തു​പൊ​ന്നാ​നി ദേ​ശീ​യ​പാ​ത മാ​ലി​ന്യ​പാ​ത​യാ​വു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ത​കൃ​തി​യാ​യി ന​ട​ക്കു​മ്പോ​ഴാ​ണ് പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം നി​റ​യു​ന്ന​ത്. ത​വ​നൂ​ർ, കാ​ല​ടി പ​ഞ്ചാ​യ​ത്തു​ക​ൾ, പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്ന് പോ​കു​ന്ന​ത്. ന​രി​പ്പ​റ​മ്പ് മു​ത​ൽ അ​യ​ങ്ക​ലം വ​രെ​യാ​ണ് പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. 

പ​ച്ച​ക്ക​റി ക​ട​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പ്, വ​സ്ത്ര വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. പാ​ത​യി​ൽ തെ​രു​വു​വി​ള​ക്കി​​െൻറ അ​ഭാ​വം രാ​ത്രി​ക​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്നു. മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​ണെ​ന്ന് വാ​ഹ​ന​യാ​ത്രി​ക​ർ പ​റ​യു​ന്നു. മ​ഴ​യെ​ത്തും മു​േ​മ്പ ന​ട​ന്ന ശു​ചീ​ക​ര​ണം പ്ര​ഹ​സ​ന​മാ​ക്കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പാ​ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വ​രാ​നി​രി​ക്കു​ന്ന​ത് രോ​ഗ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​വും. 

Loading...
COMMENTS