കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​റി​ൽ​നി​ന്ന്  സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ജ​ല​മൂ​റ്റു​ന്നു

10:32 AM
15/05/2019
സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കി​ണ​റി​ൽ മോ​ട്ടോ​ർ പ​മ്പു​ക​ൾ സ്ഥാ​പി​ച്ച നി​ല​യി​ൽ

കൊ​ണ്ടോ​ട്ടി: നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​റി​ൽ​നി​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വ​ലി​യ മോ​ട്ടോ​ർ പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ഊ​റ്റു​ന്ന​താ​യി ആ​ക്ഷേ​പം. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ നീ​റാ​ട് കു​ട്ട​ശ്ശേ​രി​പ​റ​മ്പ് ഉ​ള്ളാ​ട്ട്പു​റാ​യ് എ​സ്.​സി കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​റി​ൽ​നി​ന്നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ജ​ല​മൂ​റ്റു​ന്ന​ത്. ഇ​തു​മൂ​ലം പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള ടാ​ങ്കി​ലേ​ക്ക് കി​ണ​റി​ൽ​നി​ന്ന് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. 

വെ​ള്ളം താ​ഴ്ന്ന​ത് കാ​ര​ണം പ​ദ്ധ​തി​യു​ടെ വെ​ള്ളം വ​ലി​ക്കു​ന്ന പൈ​പ്പ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ്. 38ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. ചെ​ടി​ക​ൾ ന​ന​ക്കാ​ൻ പോ​ലും ചി​ല​ർ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കാ​ണി​ച്ച് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ‍യു​ന്നു.

Loading...
COMMENTS