'അതിജീവിക' പദ്ധതി അപേക്ഷ ക്ഷണിച്ചു

04:59 AM
24/11/2019
മലപ്പുറം: കുടുംബനാഥന്‍ ഗുരുതര രോഗവും അപകടവുംമൂലം കിടപ്പിലാവുകയോ മരിക്കുകയോ ചെയ്ത് നിത്യചെലവിന് ബുദ്ധിമുട്ടുന്ന കുടംബങ്ങളിലെ വനിതകള്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് ധനസഹായം നല്‍കുന്ന 'അതിജീവിക' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ പരമാവധി 50,000 രൂപ ധനസഹായമാണ് ലഭിക്കുക. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷയുടെ മാതൃക എല്ലാ ഐ.സി.ഡി.എസ് ഓഫിസ്, വനിത പ്രൊട്ടക്ഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് ജില്ല വനിത ശിശുവികസന ഓഫിസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം മലപ്പുറം: സാമൂഹിക നീതി വകുപ്പിൻെറയും നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ 25, 26 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും.
Loading...