Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമാന്തര ടെലിഫോൺ...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്​ നടത്തിയ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മഞ്ചേരി: ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. പ യ്യനാട് ചോലക്കൽ മാഞ്ചേരി ചോലക്കൽ വീട്ടിൽ മുഹമ്മദ് അഷ്റഫിനെയാണ് (40) രാജ്യദ്രോഹക്കുറ്റം ചുമത്തി മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 95 സിം കാർഡുകൾ, മോഡം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ചോലക്കലിൽ വാടകകെട്ടിടത്തിലെ മുകൾനിലയിലായിരുന്നു കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നത്. ഏറെ ചെലവ് വരുന്ന അന്താരാഷ്ട്ര േകാളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റി ചുരുങ്ങിയ ചെലവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുകയായിരുന്നു. ഒരേസമയം ഒന്നിലധികം സിം ഉപയോഗിക്കാവുന്ന ഗേറ്റ് വേ സംവിധാനം ഉപയോഗിച്ചായിരുന്നു പ്രവർത്തനം. മുറി പൊലീസ് പൂട്ടി മുദ്രവെച്ചു. നടത്തിപ്പിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. ഇന്ത്യൻ ശിക്ഷനിയമം 420, 124 (എ), ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്ട്, ഇന്ത്യന്‍ വയര്‍ലസ് ടെലിഗ്രാഫിക് ആക്ട് എന്നിവ പ്രകാരമാണ് കേസ്. മഞ്ചേരി സി.ഐ സി. അലവി, എസ്.ഐമാരായ സുമേഷ് സുധാകർ, സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയരാജൻ, സൽമാൻ, സിയാവുൽ ഹഖ്, അബ്ദുല്ല ബാബു, സുബൈർ, സലീം, ഗീത എന്നിവരാണ് പിടികൂടിയത്. മലപ്പുറത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story