പതാകദിനം ആചരിച്ചു

05:00 AM
16/10/2019
മഞ്ചേരി: ഒക്ടോബർ 26, 27 തീയതികളിൽ കണ്ണൂർ പയ്യന്നൂരിൽ നടക്കുന്ന കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ 16ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ സംഘടന പതാകദിനമാചരിച്ചു. മഞ്ചേരിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.എം. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി. ദിനേശ്, വി. രാജൻ, ദീപ പ്രശാന്ത് എന്നിവർ സംസാരിച്ചു.
Loading...