നിർമാണത്തിലിരിക്കുന്ന വീട്ടിൽ മൃതദേഹം; കൊലപാതകമെന്ന്​ സംശയം

05:00 AM
14/08/2019
മലപ്പുറം സ്വദേശിയുടേതാണെന്ന നിഗമനത്തിലാണ് ആദൂർ പൊലീസ് കാസർകോട്: അഡൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഇറുഞ്ചിയില്‍ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തി. ദേഹത്ത് കയര്‍ചുറ്റിയ നിലയിലുള്ള മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ട്. കൊലപാതകമെന്ന് സംശയമുണ്ട്. 45 വയസ്സുള്ള മൃതദേഹം മലപ്പുറം സ്വദേശിയുടേതാണെന്ന നിഗമനത്തിലാണ് ആദൂർ പൊലീസ്. അഡൂര്‍ ടൗണിനടുത്ത് പ്രവാസി നിർമിക്കുന്ന വീട്ടിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ജീർണിച്ചനിലയിൽ മൃതദേഹം കണ്ടത്. ആദൂർ െപാലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഫോറൻസിക് സർജൻ ഡോ. ഹെൽന മൃതദേഹം പരിശോധിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ തെളിവെടുത്തു. ശരീരത്തിൽനിന്ന് ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവ കണ്ടെടുത്തു. മലപ്പുറം പാറമേൽ സ്വദേശിയും സഹകരണ ബാങ്ക് കലക്ഷൻ ഏജൻറുമാണെന്നുമാണ് മൃതദേഹത്തിൽനിന്ന് ലഭിച്ച രേഖകളിലുള്ളത്. ഇതേ വിലാസത്തിൽ ഒരാളെ കാണുന്നില്ലെന്ന് മലപ്പുറം കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിൽ ആഗസ്റ്റ് ഏഴിന് ഒരു പരാതിയുമുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
Loading...
COMMENTS