പി.എസ്.സി പരീക്ഷാക്രമക്കേട്​: പ്രതികളുടെ വീട്ടില്‍ ​ൈ​ക്രംബ്രാഞ്ച്​ പരിശോധന

05:00 AM
14/08/2019
തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ ഡിവൈ.എസ്.പി ഹരികൃഷ്ണൻെറ നേതൃത്വത്തിലെ സംഘമാണ് തെരച്ചില്‍ നടത്തിയത്. ക്രമേക്കടിന് ഉപയോഗിച്ച ഫോണുകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായാണ് തെരച്ചില്‍. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിശദാംശങ്ങളും പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീര്‍, അയല്‍വാസിയും എ.ആര്‍ ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസറുമായ വി.എം. ഗോകുല്‍, സഫീറിൻെറ സുഹൃത്തും യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതിയുമായ പ്രണവ് എന്നിവരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് തെരച്ചില്‍ നടത്തിയത്. ഇവർ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മറ്റ് പ്രതികളായ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ മുൻ നേതാക്കൾ ശിവരഞ്ജിത്ത്, നസീം എന്നിവർ റിമാൻഡിലാണ്. പരീക്ഷാസമയത്ത് എസ്.എം.എസ് അയക്കാന്‍ ഉപയോഗിച്ച അഞ്ച് ഫോണുകളിലൊന്ന് പ്രണവിൻെറ അടുത്ത ബന്ധുവിേൻറതാണ്. ഇവരില്‍നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ 17ാം പ്രതിയായ പ്രണവ് ജൂലൈ 27 മുതല്‍ ഒളിവിലാണ്. ഈ കേസ് അന്വേഷിക്കുന്ന കേൻറാണ്‍മൻെറ് പൊലീസിനും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടെ ഉത്തരക്കടലാസ് (ഒ.എം.ആർ ഷീറ്റ്), ഹാൾടിക്കറ്റ്, നസീമിൻെറ വ്യാജ െഎ.ഡി പ്രൊഫൈൽ വിശദാംശങ്ങൾ, സാക്ഷിമൊഴികൾ, പ്രതികളുടെ ഫോൺ വിശദാംശങ്ങളടങ്ങിയ സീഡി, പ്രതികളുടെ മുൻകാല പി.എസ്.സി പരീക്ഷകളിലെ പ്രകടനം തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറി. പി.എസ്.സി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തേതന്നെ സെക്രട്ടറി ഡി.ജി.പിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുേമ്പാഴും പി.എസ്.സി ആഭ്യന്തര വിജിലൻസും തങ്ങളുടെ അന്വേഷണം തുടരുകയാണ്. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർക്ക് പുറമെ മറ്റ് ചിലരും പട്ടികയിൽ കയറിപ്പറ്റിയെന്ന സംശയത്തിൻെറ അടിസ്ഥാനത്തിൽ ഏഴ് റാങ്ക് പട്ടികയിലുൾപ്പെട്ട 700 പേരുടെ വിശദാംശങ്ങളാണ് പി.എസ്.സി പരിശോധിക്കുന്നത്. ഒാരോ റാങ്ക് പട്ടികയിലും ഉൾപ്പെട്ട 65 മാർക്കിന് മുകളിൽ നേടിയവരുടെ വിശദാംശങ്ങൾ പരിശോധിക്കും.
Loading...
COMMENTS