വിദ്യാഭ്യാസ സെൻസസുമായി വിദ്യാർഥികൾ

04:59 AM
12/07/2019
കൊണ്ടോട്ടി: ലോക ജനസംഖ്യ ദിനത്തിൽ വിദ്യാഭ്യാസ സെൻസസുമായി കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് വിദ്യാർഥികൾ. എസ്.എസ്.എൽ.സി, പ്ലസ് ടു തുല്യത പഠനത്തിന് താൽപര്യമുള്ള പഠിതാക്കളെ കണ്ടെത്തി വൈകുന്നേരങ്ങളിൽ സ്‌കൂളിൽതന്നെ പരിശീലനം നൽകും. സാമൂഹ്യശാസ്ത്ര ക്ലബ് വിദ്യാർഥികളായ അമൃദേശ്, ഫായിസ്, ജെസ്സ ഖാലിദ്, മുഹമ്മദ് റനീബ്, നിദ, ദിയ, സിനാൻ, സബ ജമീല, ശമ്മാസ് തുടങ്ങിയ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സെൻസസ് നിർവഹിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ കൊണ്ടോട്ടി മുനിസിപ്പാലിറ്റി, മലപ്പുറം ജില്ല പഞ്ചായത്ത് എന്നീ അധികാര കേന്ദ്രങ്ങളിൽ സമർപ്പിക്കും. പ്രധാനാധ്യാപകൻ പി.ടി. ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ ബഷീർ തൊട്ടിയൻ, പി.കെ. ശഹീദ്, എൻ. മൻസൂർ, അനസ്, ഷുഹൈബ എന്നിവർ സംസാരിച്ചു.
Loading...
COMMENTS