എസ്.സി, എസ്.ടി വിഭാഗക്കാർക്ക് വീടും സ്ഥലവും നൽകണമെന്ന്

04:59 AM
12/07/2019
മഞ്ചേരി: ജില്ലയിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് പട്ടികജാതി ക്ഷേമ വകുപ്പിൽനിന്നു വീടും സ്ഥലവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അഖില കേരള പട്ടിക ജാതി, പട്ടിക വർഗ സമാജം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്ത മുഴുവൻ എസ്.സി, എസ്.ടി ഉദ്യോഗാർഥികൾക്കും സംവരണാടിസ്ഥാനത്തിൽ നിയമനം നൽകുക, എല്ലാ സ്വകാര്യ മേഖലകളിലും എസ്.സി, എസ്.ടി വിഭാഗത്തിന് 25 ശതമാനം സംവരണം ഏർപ്പെടുത്തുക തുടങ്ങി 18 ആവശ്യങ്ങൾ സർക്കാറിലേക്ക് സമർപ്പിച്ചതായും അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എം. മുത്തോറൻ, ജില്ല പ്രസിഡൻറ് ടി.കെ. ഗോപാലൻ, ജനറൽ സെക്രട്ടറി പി. ശിവൻ, ടി. കുമാരൻ, പി. രാമൻ, കൊടുവേരിമ്മൽ ശങ്കരൻ എന്നിവർ പങ്കെടുത്തു.
Loading...
COMMENTS